അദാനി പവർ ലിമിറ്റഡിൽ (Adani Power Ltd) നിന്ന് വമ്പൻ കരാർ നേടി ലാർസൺ ആൻഡ് ട്യൂബ്രോ (L&T). 6400 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള എട്ട് താപവൈദ്യുത യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായാണ് കരാർ. എൽ ആൻഡി ടി ഓർഡറിനെ ‘അൾട്രാ-മെഗാ’ വിഭാഗത്തിലാണ് തരംതിരിച്ചിട്ടുള്ളത്. ഓർഡർ മൂല്യം 15000 കോടി രൂപയിൽ കൂടുതലാണെന്നതിന്റെ സൂചനയാണിത്.

800 മെഗാവാട്ട് ശേഷിയും ആകെ 6400 മെഗാവാട്ട് പുതിയ ഉൽപ്പാദന ശേഷിയുമുള്ള എട്ട് തെർമൽ യൂണിറ്റുകൾ സ്ഥാപിക്കുന്നതാണ് ഓർഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബോയിലർ-ടർബൈൻ-ജനറേറ്റർ (BTG) പാക്കേജുകളുടെ പൂർണമായ രൂപകൽപന, എഞ്ചിനീയറിംഗ്, നിർമ്മാണം, വിതരണം, കമ്മീഷൻ ചെയ്യൽ, അനുബന്ധ ഉപകരണങ്ങൾ, അനുബന്ധ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ (C&I) സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഓർഡർ.