സമുദ്രമേഖലയുടെ വികസനത്തിനുള്ള ഫണ്ട് 70,000 കോടി രൂപയായി വർദ്ധിപ്പിച്ച് കേന്ദ്രം. ബജറ്റിൽ വകയിരുത്തിയതിന്റെ മൂന്നിരട്ടിയായാണ് ഫണ്ട് വർദ്ധിപ്പിച്ചിരിക്കുന്നത്. സമുദ്രമേഖലയുടെ മൊത്തം വികസനം ലക്ഷ്യമിട്ടാണ് ഫണ്ട് വർദ്ധിപ്പിച്ചിരിക്കുന്നത്. ഷിപ്പുയാർഡുകൾ, സമുദ്രമേഖലയുടെ അടിസ്ഥാന വികസനം തുടങ്ങി 2047-ഓടെ സമുദ്രരംഗത്തെ നിർദ്ദിഷ്ട വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളിലാണ് തുക വിനിയോഗിക്കുക.

ലോകത്തെ ഷിപ് നിർമ്മാണ കേന്ദ്രമായി ഇന്ത്യയുടെ തീരദേശത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്. ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളോട് കിടപിടിക്കുന്ന സമുദ്രമേഖലാ വികസനമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ തുറമുഖങ്ങളുടെ സമഗ്രവികസനവും പദ്ധതിയിൽ ഉൾപ്പെടും.
ഹരിത ഊർജ്ജമുപയോഗിക്കുന്ന കപ്പലുകളുടേയും അത്യാധുനിക തുറമുഖങ്ങളുടേയും നിർമ്മാണവും പദ്ധതി ലക്ഷ്യമാണ്. കോസ്റ്റൽ ഇൻലാൻഡ് ഷിപ്പിംഗ്, ക്രൂയിസ് ഷിപ്പുകൾ എന്നിവയുടെ വികസനപദ്ധതികളും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
Learn the latest updates on the Gaganyaan Mission. ISRO is preparing for a crucial unmanned test flight this December, a key step for India’s human spaceflight program.