ഗണിതശാസ്ത്ര നൊബേൽ എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡൽ (Fields Medal) നേടിയ ആദ്യ ഇന്ത്യൻ വംശജനാണ് മഞ്ജുൾ ഭാർഗ്ഗവ (Manjul Bhargava). 2014ലായിരുന്നു അദ്ദേഹത്തിന്റെ പുരസ്കാര നേട്ടം. നമ്പർ തിയറിയിലെ പ്രവർത്തനങ്ങൾക്കായിരുന്നു അദ്ദേഹത്തെ തേടി പുരസ്കാരം എത്തിയത്.
‘ഗണിത മാന്ത്രികൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജുൾ ജനിച്ചത് കാനഡയിലെ ഒൻ്റാറിയോയിലാണ്. ഇന്ത്യൻ മാതാപിതാക്കളുടെ മകനായി ജനിച്ച അദ്ദേഹം ന്യൂയോർക്കിലാണ് കുട്ടിക്കാലം ചിലവഴിച്ചത്. അന്നുമുതലേ അദ്ദേഹം കണക്കിൽ പുലിയായിരുന്നു. ന്യൂയോർക്ക് ഹോഫ്സ്ട്ര യൂനിവേർസിറ്റി പ്രൊഫസർ ആയിരുന്ന മാതാവ് മീര ഭാർഗവയുടെ സ്വാധീനംകൊണ്ടാണ് മഞ്ജുൾ കണക്കിന്റെ ലോകത്തേക്ക് എത്തുന്നത്. അമ്മ തന്നെ ആദ്യ ഗുരുവും ആയി. ലോകത്തിലെതന്നെ ഏറ്റവും മികച്ച സർവകലാശാലകളായ ഹാർവാർഡിലും (Harvard University) പ്രിൻസ്റ്റണിലും (Princeton University) ആയിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.

പഠനശേഷവും ഈ സർവകലാശാലകളിൽ പ്രൊഫസർഷിപ്പ് തുടർന്ന അദ്ദേഹം ഇതിനുപുറമേ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് (Tata Institute of Fundamental Research), ഐഐടി ബോംബെ (IIT Bombay), ഹൈദരാബാദ് സർവകലാശാല (Hyderabad University) തുടങ്ങിയവയുമായും ചേർന്നു പ്രവർത്തിക്കുന്നു. 2014ലാണ് സംഖ്യാശാസ്ത്രത്തിലെ നൂതന ആശയങ്ങൾക്ക് അദ്ദേഹത്തെ തേടും ഫീൽഡ് മെഡൽ പുരസ്കാരം എത്തിയത്. 14 കോംപോസിഷൻ ലോസ്, നിരവധി തിയറികൾക്കുള്ള പ്രൂഫുകൾ, ഭാർഗവ ഫാക്ടോറിയൽ തുടങ്ങിയവയ്ക്കാണ് ഗണിത ലോകത്ത് അദ്ദേഹം അറിയപ്പെടുന്നത്.
Learn about Manjul Bhargava, the Indian-American “mathemagician” and Fields Medal winner known for his groundbreaking work in number theory.