ഉത്തർപ്രദേശിൽ 4500 കോടി രൂപയുടെ ട്രാക്ടർ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ എസ്‌കോർട്ട്‌സ് കുബോട്ട ലിമിറ്റഡ് (Escorts Kubota). ഇതിനായി കമ്പനിക്ക് യുപി ഗവൺമെന്റ് 200 ഏക്കർ ഭൂമി അനുവദിച്ചു. യമുന എക്‌സ്‌പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (YEIDA) എസ്‌കോർട്ട്‌സ് കുബോട്ട ലിമിറ്റഡിന് ഭൂമി അനുവദിച്ചത്.

Escorts Kubota tractor plant

2024 ഓഗസ്റ്റ് 17നാണ് എസ്‌കോർട്ട്‌സ് കുബോട്ട ലിമിറ്റഡ് ട്രാക്ടർ നിർമ്മാണ സൗകര്യത്തിനായി ഉത്തർപ്രദേശ് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇപ്പോൾ YEIDA സെക്ടർ -10ൽ കമ്പനിക്ക് ഭൂമി അനുവദിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. എസ്കോർട്ട്സ് കുബോട്ടയുടെ ₹4,500 കോടി നിക്ഷേപത്തിലൂടെ 4,000 പേർക്കാണ് തൊഴിൽ ഒരുങ്ങുക. ഘട്ടം ഘട്ടമായാണ് കമ്പനി നിർമാണ യൂണിറ്റ് സ്ഥാപിക്കുക. ആദ്യ ഘട്ടത്തിൽ, ₹2000 കോടി നിക്ഷേപത്തിൽ, കമ്പനി ട്രാക്ടർ പ്ലാന്റ്, വാണിജ്യ ഉപകരണ പ്ലാന്റ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കും. വിപണി ആവശ്യകത, ആദ്യ ഘട്ടത്തിലെ ശേഷി വിനിയോഗം തുടങ്ങിയവയ്ക്ക് അനുസരിച്ചാണ് രണ്ടാം ഘട്ടം വിപുലീകരണം നടക്കുക.

Escorts Kubota is investing ₹4,500 crore to establish a new tractor manufacturing plant in Uttar Pradesh, creating 4,000 jobs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version