കോയമ്പത്തൂരിൽ 69.20 കോടി രൂപ ചിലവിൽ ബയോഗ്യാസ് പ്ലാന്റ് വരുന്നു. വെള്ളലൂർ മാലിന്യനിക്ഷേപകേന്ദ്രത്തിലാണ് പുതിയ പദ്ധതി വരുന്നത്. നഗരത്തിലെ പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പ്രതിദിനം 250 ടൺ ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന ബയോഗ്യാസ് പ്ലാന്റ് ഒരുങ്ങുന്നത്.

പദ്ധതിയുടെ ശിലാസ്ഥാപനം തമിഴ്നാട് നഗരവികസന മന്ത്രി കെ.എൻ. നെഹ്റു നിർവഹിച്ചു. വെള്ളലൂർ മാലിന്യനിക്ഷേപകേന്ദ്രത്തിൽ വൻ തീപ്പിടിത്തങ്ങൾ ഉണ്ടാകുന്നത് പതിവായിരുന്നു. അടുത്തിടെ ഉണ്ടായ തീപ്പിടിത്തത്തിൽ മൂന്നേക്കറോളം സ്ഥലത്തെ മാലിന്യം കത്തിനശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബയോ ഗ്യാസ് പ്ലാൻ്റ് അടക്കമുള്ളവയിലൂടെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കിയിരുക്കുന്നത്.
A new ₹69 crore biogas plant, designed to process 250 tons of organic waste daily, is being built in Coimbatore to promote eco-friendly waste management.