ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ് (Fund of funds for startups’, FFS) സ്കീം വഴി സ്പേസ്-ടെക് നവീകരണം ശക്തിപ്പെടുത്താൻ ₹211 കോടി നിക്ഷേപിച്ചതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഇതിലൂടെ രാജ്യത്തെ ബഹിരാകാശ സ്റ്റാർട്ടപ്പുകൾ കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പേസ് സ്റ്റാർട്ടപ്പുകൾക്ക് ₹211 കോടി കേന്ദ്ര സഹായം, Centre injects ₹211 crore into space startups

സ്റ്റാർട്ടപ്പ് ഇന്ത്യ (Startup India) സംരംഭത്തിന് കീഴിലുള്ള എഫ്എഫ്എസ് പദ്ധതി ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ഉത്തേജിപ്പിക്കുന്നു. നിർണായക വിഭവങ്ങൾ ഉപയോഗിച്ച് ബഹിരാകാശ സാങ്കേതിക മേഖലയിലെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ പിന്തുണച്ച് ഗവൺമെന്റ് ധീരമായ ആശയങ്ങൾക്ക് ഇന്ധനം നൽകുന്നതായും മന്ത്രി പറഞ്ഞു.

അത്യാധുനിക സാങ്കേതികവിദ്യകളെ മുന്നോട്ട് നയിക്കുന്നതിലും ഇന്ത്യയെ ആഗോളതലത്തിൽ ഉയർന്നുവരുന്ന ബഹിരാകാശ ശക്തിയാക്കുന്നതിലും ഇത്തരം കാര്യങ്ങൾ നിർണായകമാണ്. പര്യവേക്ഷണത്തിലും പരിവർത്തനത്തിലും ഒരുപോലെ ശ്രദ്ധകേന്ദ്രീകരിച്ചാണ് ഗവൺമമെന്റ് ഇത്തരം കാര്യങ്ങളിൽ മുന്നോട്ടു പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

The Central Government has invested ₹211 crore through the FFS scheme to boost space-tech innovation and strengthen Indian space startups.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version