ഫെസ്റ്റീവ് സീസൺ വരവേൽക്കാനൊരുങ്ങി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്ലിപ്കാർട്ട് (Flipkart). ഉത്സവ സീസണിന് മുന്നോടിയായി രാജ്യത്ത് 2.2 ലക്ഷം പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. നിയമനത്തിൽ സ്ത്രീകൾക്ക് 10 ശതമാനം മുൻഗണന നൽകും. അംഗപരിമിതർക്കും LGBTQIA+ കമ്മ്യൂണിറ്റി അംഗങ്ങൾക്കും അധിക അവസരങ്ങൾ ഒരുക്കുമെന്നും കമ്പനി അറിയിച്ചു.

Flipkart to hire 2.2 lakh people

പുതുതായി നിയമിക്കപ്പെടുന്നവരിൽ 15 ശതമാനം പേർ പുതുമുഖങ്ങളായിരിക്കും. വെയർഹൗസ്, ഡെലിവറി, ടീം ലീഡുകൾ, കസ്റ്റമർ എക്സ്പീരിയൻസ് എന്നീ മേഖലകളിലായാണ് 2.2 ലക്ഷം പേരെ  വിന്യസിക്കുക.  പിക്കർമാർ, പാക്കർമാർ, സോർട്ടർമാർ, ഡെലിവറി എക്സിക്യൂട്ടീവുകൾ എന്നിവയ്ക്ക് പ്രാമുഖ്യം ലഭിക്കും. ടയർ 2, 3 നഗരങ്ങളിലെ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റിക്കായി 650 പുതിയ ഡെലിവറി ഹബ്ബുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു.  

Flipkart announces a massive hiring drive for the festive season, aiming to recruit 2.2 lakh people across India, with a focus on diversity and inclusion.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version