ലോകത്തിലെ ഏറ്റവും ശമ്പളം വാങ്ങുന്ന സിഇഒ എന്ന നേട്ടം ടെസ്‌ല (Tesla) സിഇഒ ഇലോൺ മസ്ക്കിനു (Elon Musk) സ്വന്തമാണ്. 23.5 ബില്യൺ ഡോളർ ശമ്പളവുമായാണ് മസ്ക് പട്ടികയിൽ ഒന്നാമതുള്ളത്. ടെസ്‌ല സ്റ്റോക്കിൽ നിന്നുള്ള വരുമാനം കൂടി ചേർത്താണ് മസ്കിന്റെ ഈ വമ്പൻ ‘ശമ്പളം.’

ആപ്പിൾ (Apple) സിഇഒ ടിം കുക്കാണ് (Tim Cook) പട്ടികയിൽ രണ്ടാമതുള്ളത്. 770 മില്യൺ ഡോളറാണ് ടിമ്മിന്റെ ശമ്പളം. 561 മില്യൺ ഡോളർ പ്രതിഫലവുമായി എൻവിഡിയ (Nvidia) സിഇഒ ജെൻസൺ ഹുവാങ് (Jensen Huang) പട്ടികയിൽ മൂന്നാമതുള്ളപ്പോൾ നെറ്റ്ഫ്ലിക്സ് (Netflix) സിഇഒ റീഡ് ഹാസ്റ്റിങ്സ് (Reed Hastings) 453.5 ബില്യൺ ഡോളറുമായി നാലാമതാണ്. അഞ്ചാമതുള്ള റീജെനറോൺ ഫാർമസ്യൂട്ടിക്കൽസ് (Regeneron Pharmaceuticals) സിഇഒ റിയനോൾഡ് ഷ്ലെഫറിന്റെ (Leonard Schleifer) ശമ്പളം 452.9 മില്യൺ ഡോളറാണ്.
ഇവർക്കുപുറമേ ഇന്ത്യൻ വംശജനും ഗൂഗിൾ-ആൽഫബെറ്റ് (Google-Alphabet) സിഇഓയുമായ സുന്ദർ പിച്ചൈ (Sundar Pichai), സെയിൽസ്ഫോഴ്സ് (Salesforce) സിഇഒ മാർക് ബെന്യോഫ് (Marc Benioff), മൈക്രോസോഫ്റ്റിന്റെ (Microsoft) ഇന്ത്യൻ വംശജനായ സിഇഒ സത്യ നദെല്ല (Satya Nadella) തുടങ്ങിയവരും വമ്പൻ ശമ്പളം കൈപ്പറ്റുന്ന സിഇഒമാരുടെ പട്ടികയിലുണ്ട്.
Elon Musk tops the list of the highest-paid CEOs. Find out who else made the list, including Tim Cook, Satya Nadella, and Sundar Pichai.