യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസിന്റെ പ്രധാന കരാർ സ്വന്തമാക്കി മഹീന്ദ്ര ഗ്രൂപ്പ്. എയർബസ് എച്ച്125 (H125) ഹെലികോപ്റ്ററിന്റെ ഫ്യൂസ്‌ലേജ് (fuselage) നിർമിക്കാനുള്ള കരാറാണ് മഹീന്ദ്ര എയ്റോസ്ട്രക്ചേഴ്സ് (Mahindra Aerostructures) കരസ്ഥമാക്കിയത്.
റോട്ടർ, വാൽ ഭാഗം, ലാൻഡിംഗ് ഗിയർ തുടങ്ങിയ ഘടകങ്ങൾ ഘടിപ്പിക്കുന്ന ഹെലികോപ്റ്ററിന്റെ മുഖ്യ ഭാഗമാണ് ഫ്യൂസ്‌ലേജ്. കരാർ പ്രകാരം മഹീന്ദ്രയുടെ ബെംഗളൂരു പ്ലാന്റിൽ ഫ്യൂസ്‌ലേജ് നിർമാണം ആരംഭിക്കും. 2027ഓടെ ആദ്യ ഡെലിവറി സജ്ജമാക്കാനാണ് ലക്ഷ്യമെന്ന് മഹീന്ദ്ര എയ്റോസ്ട്രക്ചേഴ്സ് പ്രതിനിധി അറിയിച്ചു.
ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററുകളിൽ ഒന്നാണ് എയർബസിന്റെ എച്ച്125. മികച്ച പ്രകടനം, വൈവിധ്യം, ചിലവ്-കാര്യക്ഷമത എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. ഉയർന്ന പ്രദേശങ്ങളിലും പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന ശേഷികൊണ്ടും എച്ച്125 ലോകപ്രശസ്തമാണ്.
Mahindra Aerostructures has won a major contract from Airbus to manufacture the H125 helicopter’s fuselage, starting in Bengaluru.