62 വർഷം ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ് 21 യുദ്ധവിമാനങ്ങൾ സേവനം അവസാനിപ്പിച്ചിരിക്കുകയാണ്. ബിക്കാനീറിലെ നാൽ എയർഫോഴ്സ് സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതീകാത്മക വിടവാങ്ങൽ ചടങ്ങിൽ എയർ ചീഫ് മാർഷൽ എ.പി. സിങ് മിഗ് 21ന്റെ അവസാന ഔദ്യോഗിക പറക്കലിൽ പങ്കെടുത്തു. ചരിത്രപരമായ ഈ മുഹൂർത്തത്തിൽ മറ്റൊരു മിഗ് 21 പറത്തിക്കൊണ്ട് ഫോർമേഷൻ പറക്കലിൽ പങ്കെടുത്തത് സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമയും (Sqn Ldr Priya Sharma) ശ്രദ്ധ നേടി.

ഇന്ത്യൻ വ്യോമസേനയിലെ മുൻനിര വനിതാ യുദ്ധവിമാന പൈലറ്റുകളിൽ ഒരാളാണ് പ്രിയ ശർമ. 2018 ഡിസംബറിൽ ദുണ്ടിഗൽ എയർഫോഴ്‌സ് അക്കാഡമിയിൽ നിന്ന് പാസായ അവർ രാജസ്ഥാനിലെ ജുൻജുനു സ്വദേശിയാണ്. ഇന്ത്യയിലെ ഏഴാമത്തെ വനിതാ യുദ്ധവിമാന പൈലറ്റായാണ് അവർ സേനയിലെത്തിയത്. ഐഐഐടി കോട്ടയിൽ നിന്ന് ബി.ടെക് നേടിയ പ്രിയ, പിതാവിന്റെ സ്വാധീനത്തിലാണ് വ്യോമസേനയിൽ ചേർന്നത്.

ഒരു കാലത്ത് മിഗ് 21 പറത്തുക എന്നത് തന്റെ സ്വപ്നമാണെന്ന് പറഞ്ഞിരുന്ന പ്രിയയ്ക്ക്, യാദൃശ്ചികമായി അതിന്റെ അവസാന പറക്കലിന്റെ ഭാഗമാകാൻ കഴിഞ്ഞത് ചരിത്രത്തിലെ അപൂർവ നിമിഷമായി മാറി.

Sqn Ldr Priya Sharma, one of India’s first women fighter pilots, participated in the MiG-21’s historic farewell sortie at Nal Air Force Station.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version