വീട് എന്നത് നിക്ഷേപം എന്നതിലുപരി ഒരു വികാരവും സ്വപ്നവുമാണ്. ആ സ്വപ്നത്തെ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ബ്രാൻഡാണ് കൺസപ്റ്റ്സ് ഡിസൈൻ സ്റ്റുഡിയോ (Concepts Design Studio). കൺസപ്റ്റ്സ് ഡിസൈൻ സ്ഥാപകനും പ്രിൻസിപ്പൽ ഡിസൈനറുമായ ഷിന്റോ വർ​ഗീസ് കാവുങ്ങൽ (Shinto Varghese Kavungal) ചാനൽഅയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ, മഞ്ജുവിനോട് സംസാരിക്കുന്നു.

18 വർഷത്തോളം ഈ മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഷിന്റോ പത്ത് വർഷങ്ങൾക്കു മുൻപാണ് കൺസപ്റ്റ്സ് ഡിസൈൻ സ്റ്റുഡിയോ ആരംഭിക്കുന്നത്. അതിവേ​ഗത്തിൽ മാറുന്ന മേഖലയാണ് ​ഗൃഹനിർമാണവും ഡിസൈനുമെല്ലാം. ടെക്നോളജി മുതൽ ആളുകളുടെ ആവശ്യങ്ങളിൽ വരെ ഇങ്ങനെ നിരന്തര മാറ്റം സംഭവിക്കുന്നു. ആ മാറ്റത്തിനൊപ്പം നിന്ന്, ആളുകളുടെ അഭിരുചികൾക്ക് ഒപ്പം നിന്നാണ് കൺസപ്റ്റ്സ് ഡിസൈനിന്റെ വളർച്ച. കൊറോണയ്ക്ക് ശേഷമാണ് ഈ മാറ്റം ഉച്ഛസ്ഥായിലെത്തിയത്. കൊറോണാനന്തരം ആളുകൾ ഹോം തിയേറ്റർ, വീട്ടിലെ ജിം, ​ഗ്രീനെറി തുടങ്ങിയവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. അതിനെല്ലാമുപരി, ഒരു വീട് സ്വന്തമായി വേണം എന്ന ആ​ഗ്രഹത്തിലേക്ക് കോവിടിന് ശേഷം ആളുകൾ കൂടുതൽ അടുത്തു.

ടോട്ടൽ ആർക്കിടെക്ചർ കൺസൽട്ടൻസിയായാണ് കൺസപ്റ്റ്സ് ഡിസൈന്റെ പ്രവർത്തനം. റെസിഡൻഷ്യൽ സെക്ടറിനു മാത്രമാണ് കൺസപ്റ്റ്സ് ഡിസൈൻ പ്രാമുഖ്യം നൽകുന്നത്. കൊമേഴ്സ്യൽ ഡിസൈനുകൾക്കായി കമ്പനിക്കു കീഴിൽ മറ്റൊരു ബ്രാൻഡുണ്ട്. റെസിഡൻഷ്യൽ ഡിസൈൻ എപ്പോഴും ഇമോഷണലി കണക്റ്റഡ് ആയിരിക്കും. വീട് ഒരു സ്വപ്നമായി കൊണ്ടുനടക്കുന്ന, ആ സ്വപ്നത്തെ പ്രണയിക്കുന്ന ആർക്കും, ബാക്കപ്പോടെ കൺസപ്റ്റ്സ് ഡിസൈനിന്റെ അടുക്കലെത്താം എന്ന് ഷിന്റോ പറയുന്നത് അതുകൊണ്ടാണ്. വീട് വെച്ചവർക്ക് ഇന്റീരിയറും, പഴയ വീട് റിനോവേറ്റ് ചെയ്യുന്നതും അടക്കമുള്ള സേവനങ്ങളും കമ്പനി നൽകുന്നു. ബാക്കപ്പോടെ എന്ന് നേരത്തെ പറഞ്ഞത് ശ്രദ്ധിക്കുക. സ്വപ്നം മാത്രം പോരാ, ആ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ബജറ്റ് കൂടി വേണം എന്നതാണ് അതിന്റെ നേരർത്ഥം.

ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്ന മേഖലയാണ് ​ഗൃഹനിർമാണം. അതിമാരക ഡിസൈനുകൾ കാണിച്ച് കുറഞ്ഞ ചിലവിൽ അത്തരം വീടുകൾ ഉണ്ടാക്കാം എന്ന ക്ലിക്ക് ബെയ്റ്റുകൾ പെരുകുന്നതും അതുകൊണ്ടാണ്. യാഥാർത്ഥ്യം മനസ്സിലാക്കാതെ പറ്റിക്കെപ്പെടുന്ന നിരവധി പേരാണ് ഉള്ളത്. പറ്റിക്കപ്പെടാൻ പോകുന്നു എന്ന് മനസ്സിലാക്കുമെങ്കിലും വീടെന്ന സ്വപ്നം പലപ്പോഴും ആളുകളെ കുഴിയിൽ ചാടിക്കുന്നു. തന്റെ ബജറ്റിന് അനുസരിച്ചുള്ള ഡിസൈൻ ലോക്ക് ചെയ്താൽ പിന്നെ ബിൽഡറുടെ സ്വാതന്ത്ര്യത്തിന് കുറച്ചൊക്കെ വിട്ടുകൊടുക്കുക തന്നെ വേണം. എന്നാൽ ഓരോ സ്റ്റേജിലുമുള്ള അഭിപ്രായങ്ങൾ ‍ഡിസൈനറോ‍ഡും ബിൽഡറോറും പങ്കുവെക്കുകയും ചെയ്യണം. പരസ്പര വിശ്വാസവും ബഹുമാനവും നിലനിർത്തി സന്തോഷത്തോടെയും അഭിമാനത്തോടെയും തൃപ്തിയോടെയും ഓരോ കസ്റ്റമറും അവരുടെ സ്വന്തം ഭവനത്തിലേക്ക് കയറുന്നത് കാണാനാണ് കൺസപ്റ്റ്സ് ഡിസൈൻ സ്റ്റുഡിയോയിലെ ഡിസൈനേഴസും, എഞ്ചിനീയർമാരും, ഓരോ ജീവനക്കാരും ശ്രദ്ധിക്കുന്നതെന്നും ഷിന്റോ പറയുന്നു. ചിരി മുഖത്ത് വരുന്നതാം, കണ്ണിൽ ചിരി കാണണമെങ്കിൽ തൃപ്തി വരണം. ഓരോ കസ്റ്റമറുടേയും ആ കണ്ണിലെ ചിരിയാണ് കൺസപ്റ്റ്സ് ഡിസൈൻ സ്റ്റുഡിയോക്ക് കിട്ടുന്ന പാരിതോഷികങ്ങളെന്നും ഷിന്റോ വർ​ഗീസ് കാവുങ്ങൽ പറയുന്നു.

Concepts Design Studio founder Shinto Varghese Kavungal talks about the emotional connection to building a home and the importance of professional guidance.

Share.
Leave A Reply

Exit mobile version