ആധാറിലെ വ്യക്തിഗത വിവരങ്ങൾ പരിഷ്കരിക്കാൻ പ്രാപ്തമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനുമായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). വ്യക്തികൾക്ക് അവരുടെ പേര്, വിലാസം, ജനന തിയ്യതി തുടങ്ങിയ പ്രധാന വ്യക്തിഗത വിവരങ്ങൾ മാറ്റാവുന്ന മൊബൈൽ ആപ്പാണ് യുഐഡിഐ പുറത്തിറക്കുന്നത്. ഇ-ആധാർ (e-Aadhaar) എന്ന പേരിലുള്ള ആപ്പിലൂടെ ഒരൊറ്റ ഡിജിറ്റൽ ഇന്റർഫേസ് വഴി ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം.
ആധാർ വിവരങ്ങൾ കാര്യക്ഷമവും ഉപയോക്തൃ സൗഹൃദപരവുമായ രീതിയിൽ അപ്ഡേറ്റ് ചെയ്യാനുള്ള പരിഹാരമായാണ് ഇ-ആധാർ രൂപകൽപന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ പരിഹാരത്തിലൂടെ എൻറോൾമെന്റ് സെന്ററുകളിലേക്കുള്ള നേരിട്ടുള്ള സന്ദർശനങ്ങൾ കുറയ്ക്കാൻ കഴിയും. ഫേസ് ഐഡി സാങ്കേതികവിദ്യയുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംയോജിപ്പിക്കുന്നതിലൂടെ, ആപ്പ് ഇന്ത്യയിലുള്ള ഉപയോക്താക്കൾക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ ആധാർ സേവനങ്ങൾ നൽകും. 2025 അവസാനത്തോടെ മൊബൈൽ ആപ്പ് പൂർണസജ്ജമാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
UIDAI is set to launch the e-Aadhaar mobile app, allowing users to easily update personal details like name and address via a secure digital interface.