ആറുപതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയോട് വിടപറയുകയാണ് മിഗ് 21 (Mig 21). വ്യോമയാന ചരിത്രത്തിൽ ഏറ്റവും അധികം നിർമിക്കപ്പെട്ട സൂപ്പർസോണിക് ജെറ്റായാണ് മിഗ് 21 അറിയപ്പെടുന്നത്. 11000ത്തിലധികം യൂണിറ്റുകൾ നിർമിക്കപ്പെട്ട ഈ യുദ്ധവിമാനം ലോകമെമ്പാടുമുള്ള അൻപതോളം രാജ്യങ്ങളുടെ സേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൂപ്പർസോണിക് വിമാനങ്ങളുടെ കാര്യത്തിൽ, മറ്റൊരു ജെറ്റിനും ഇതുവരെ അവകാശപ്പെടാൻ കഴിയാത്ത റെക്കോർഡാണിത്.
സോവിയറ്റ് യൂണിയൻ വികസിപ്പിച്ച മിഗ് 21, മാക് 2 വേഗതയിൽ പറക്കാനാകുന്ന ഭാരം കുറഞ്ഞ, അതിവേഗ ഇന്റർസെപ്റ്ററായാണ് രൂപകല്പന ചെയ്തത്. 1965, 1971ലെ ഇന്ത്യ-പാക് യുദ്ധങ്ങൾ, 1999ലെ കാർഗിൽ യുദ്ധം, 2019ലെ ബാലകോട്ട് ആക്രമണത്തിനുള്ള തിരിച്ചടി, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ നിർണായക ഘട്ടങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ പോർമുഖത്തിൽ പ്രധാന പങ്കുവഹിച്ചാണ് മിഗ് 21 സേവനം അവസാനിപ്പിക്കുന്നത്.

The iconic MiG-21, one of the most produced supersonic jets in history, retires after over six decades of service with the Indian Air Force.