ടോൾ പ്ലാസ ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ ദേശീയപാതാ അതോറിറ്റി (NHAI). ഇതിനായി എൻഎച്ച്എഐ പ്രൊജക്റ്റ് ആരോഹൺ‌ (Project Aarohan) പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സാമ്പത്തിക തടസ്സങ്ങൾ നീക്കി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് തുല്യ പ്രവേശനം നൽകുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.

ടോൾ പ്ലാസ ജീവനക്കാരോടും അവരുടെ കുടുംബങ്ങളോടും എൻ‌എച്ച്‌എ‌ഐയുടെ പ്രതിബദ്ധതയാണ് പ്രോജക്റ്റ് ആരോഹൺ പ്രതിഫലിപ്പിക്കുന്നതെന്ന് സംരംഭത്തിന്റെ ഉദ്ഘാടന വേളയിൽ എൻ‌എച്ച്‌എ‌ഐ ചെയർമാൻ സന്തോഷ് കുമാർ യാദവ് പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയ്ക്ക് ശക്തി പകരുന്ന വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പതിനൊന്നാം തരം മുതൽ അവസാന വർഷം ബിരുദം വരെ പഠിക്കുന്ന അഞ്ഞൂറ് വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. 2025-26 സാമ്പത്തിക വർഷത്തിൽ ഓരോ വിദ്യാർത്ഥിക്കും 12,000 രൂപ വാർഷിക സ്കോളർഷിപ്പ് ലഭിക്കും. ബിരുദാനന്തര ബിരുദത്തിനും ഉന്നത പഠനത്തിനും ആഗ്രഹിക്കുന്ന അമ്പത് വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതം സ്കോളർഷിപ്പുകളും ലഭ്യമാക്കുമെന്നും സന്തോഷ് കുമാർ യാദവ് കൂട്ടിച്ചേർത്തു.

ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. വിദ്യാർത്ഥികൾ അക്കാഡമിക് രേഖകൾ, വരുമാന തെളിവ്, ജാതി സർട്ടിഫിക്കറ്റ്, ഐഡി പ്രൂഫ് തുടങ്ങിയ രേഖകൾ സമർപ്പിക്കണം.

NHAI’s ‘Project Aarohan’ provides scholarships for the children of toll plaza employees, ensuring equal access to quality education.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version