ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് സോളാർ പദ്ധതികളിലൊന്നുമായി രംഗത്തെത്തുകയാണ് റിലയൻസ് (Reliance). ഗുജറാത്തിലെ കച്ചിൽ (Kutch) 5,50,000 ഏക്കർ ഭൂമിയിലാണ് കമ്പനിയുടെ വമ്പൻ സോളാർ പ്രൊജക്റ്റ് വരുന്നത്. വിസ്തൃതി കണക്കാക്കിയാൽ, സിംഗപ്പൂരിനേക്കാൾ മൂന്നിരട്ടി വലുപ്പമുള്ള പ്രദേശത്താണ് ഈ പദ്ധതി നടപ്പിലാകുന്നത്.

പദ്ധതിയിലൂടെ അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ 10% വരെ സംഭാവന ചെയ്യാനാകുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി (Mukesh Ambani) പറഞ്ഞു. ദിവസേന 55 മെഗാവാട്ട് സോളാർ മൊഡ്യൂളുകളും 150 മെഗാവാട്ട് ബാറ്ററി കണ്ടെയ്നറുകളും വിന്യസിക്കുന്ന സംവിധാനവുമുണ്ടാകും. പദ്ധതി പൂർണസജ്ജമാകുന്നതോടെ, ലോകത്തിലെ ഏറ്റവും വേഗത്തിൽ ഇൻസ്റ്റാൾ ചെയ്യുന്ന സോളാർ പ്ലാന്റുകളിലൊന്നായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാംനഗറിലേയും (Jamnagar) കാണ്ട്ലയിലേയും (Kandla) റിലയൻസിന്റെ സമുദ്ര-കര അടിസ്ഥാന സൗകര്യങ്ങളുമായി പദ്ധതിയെ ബന്ധിപ്പിക്കുന്നതിനാൽ, വലിയ തോതിലുള്ള സൗരോർജ–ഹൈഡ്രജൻ സംയോജനം സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Reliance is building one of the world’s largest solar parks in Kutch, Gujarat, spanning 550,000 acres, with a goal to meet 10% of India’s power needs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version