എറണാകുളം ജില്ലയിൽ തീരദേശ ഹൈവേ നിർമാണത്തിനായുള്ള (coastal highway) സർവേ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസം ജില്ലയിൽ പദ്ധതിയുടെ രണ്ടാം ഘട്ട നടപടിക്രമങ്ങൾ ആരംഭിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വൈപ്പിൻ മുതൽ മുനമ്പം വരെയുള്ള രണ്ടാം ഘട്ടം, സൗത്ത് ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരേയുള്ള ആദ്യ ഘട്ടത്തിന് മുൻപായി നടപ്പിലാക്കും. രേഖകൾ ശേഖരിക്കൽ പോലുള്ള പ്രീ-സർവേ നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും ഓണം കഴിഞ്ഞാലുടൻ ഫീൽഡ് വർക്ക് ആരംഭിക്കുമെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ ഉത്തരവ് പ്രകാരം പുതുവൈപ്പ് മുതൽ മുനമ്പം വരെയുള്ള രണ്ടാം ഘട്ട സർവേ ആരംഭിച്ചു. ഓരോ ഭൂവുടമകളുടെയും സ്വത്ത് വിവരങ്ങൾ സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഇതിനകം പുറപ്പെടുവിച്ചിട്ടുട്ട്. ഒരു വർഷം മുൻപ് പദ്ധതിയുമായി ബന്ധപ്പെട്ട സർവേ കല്ലുകൾ സ്ഥാപിച്ചിരുന്നു. കൂടാതെ, വളവുകൾ ആവശ്യമായി വരുന്ന സ്ഥലങ്ങൾ തിരിച്ചറിയൽ, അലൈൻമെന്റ് മാറ്റൽ, റോഡ് നിർമാണത്തിന്റെ മറ്റ് വശങ്ങൾ തുടങ്ങിയ ജോലികൾ നിലവിൽ നടന്നുവരികയാണ്-ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമിയുടെ കണക്കെടുപ്പിനു പുറമേ, വർഗീകരണവും മൂല്യം കണക്കാക്കലും ഒരേസമയം ആരംഭിച്ചതായും റവന്യൂ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
The survey process for the coastal highway has started in Ernakulam. The second phase, from Vypin to Munambam, will be implemented before the first phase.