ചൈനയിൽ നടന്ന എസ്‌സിഒ ഉച്ചകോടി (Shanghai Cooperation Organisation Summit) വേദിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും (Vladimir Putin) ഒരുമിച്ചു നടത്തിയ കാർ യാത്ര ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ഓറസ് സെനറ്റിലായിരുന്നു (Aurus Senat) ഇരു നേതാക്കളും ഒരുമിച്ച് യാത്ര ചെയ്തത്‌. ആഢംബരത്തിന്റെ അവസാന വാക്കായി വിശേഷിപ്പിക്കപ്പെടുന്ന സെനറ്റിന്റെ സവിശേഷതകളും ഇതോടെ വാർത്തകളിൽ നിറയുകയാണ്.

Modi Putin Aurus Senat

വ്ലാഡിമിർ പുടിന്റെ ഔദ്യോഗിക വാഹനമാണ് റഷ്യൻ നിർമിതമായ ഓറസ് സെനറ്റ് എന്ന ലിമോസിൻ. ആഢംബരത്തിനൊപ്പം അത്യാധുനിക സുരക്ഷ സംവിധാനങ്ങളും വാഹനത്തിലുണ്ട്. കാഴ്ചയിൽ റോൾസ് റോയ്സ് ഫാന്റത്തിനോട് (Rolls-Royce Phantom) സാമ്യമുള്ള രൂപമാണ് സെനറ്റിനുള്ളത്. എന്നാൽ, 1940കളിൽ നിർമിച്ചിരുന്ന സോവിയറ്റ് ലിമോസിൻ മോഡലായ ZIS-110ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സെനറ്റ് ഒരുക്കിയിരിക്കുന്നത്. സാധാരണ ഓറസ് സെനറ്റ് വാഹനങ്ങളിൽ നിന്നും കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെയാണ് റഷ്യൻ പ്രസിഡന്റിനായുള്ള പ്രത്യേക മോഡൽ.

റഷ്യയുടെ ‘ഫോർട്രസ് ഓൺ വീൽസ്’ (fortress on wheels) എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുടിന്റെ ഓറസ് സെനറ്റ് ഒരു ആർമേർഡ് ലിമോസീൻ ആണ്. 4.4 ലിറ്റർ V8 എഞ്ചിനും ഹൈബ്രിഡ് സിസ്റ്റവും ചേർന്ന വാഹനത്തിന്റെ കരുത്ത്, 598 ഹോർസ് പവർ, 880 എൻഎം ടോർക്ക് എന്നിങ്ങനെയാണ്. മണിക്കൂറിൽ 160 കിലോമീറ്ററാണ് പരമാവധി വേഗം. വാഹനത്തിന് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും ഒൻപത് സെക്കൻഡ് മതി. റഷ്യൻ രാഷ്ട്രത്തലവന്റെ സുരക്ഷയ്ക്കായി ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സ്റ്റാൻഡേർഡുകൾ പാലിച്ചാണ് പ്രത്യേക വാഹനം ഒരുക്കിയിരിക്കുന്നത്.

പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സിവിലിയൻ വേർഷൻ പ്രതിവർഷം 120 യൂണിറ്റുകൾ മാത്രമേ നിർമിക്കുന്നുള്ളൂ. ₹2.5 കോടിയാണ് ഏകദേശ വില. 2018 മുതലാണ് റഷ്യയുടെ ഔദ്യോഗിക സ്റ്റേറ്റ് കാർ ആയി സെനറ്റ് സേവനം ആരംഭിച്ചത്.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version