നാസയുടെ പ്രശസ്തയായ ബഹിരാകാശയാത്രികയും സ്പേസ് എക്സ് (SpaceX) ആദ്യ വനിതാ പൈലറ്റുമായ മേഗൻ മക്ആർതർ (Megan McArthur) ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു. 20 വർഷം നീണ്ട ബഹിരാകാശ സേവനത്തിനു ഒടുവിലാണ് മേഗൻ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

213 ദിവസം ബഹിരാകാശത്ത് ചിലവഴിച്ചതടക്കം നിരവധി നേട്ടങ്ങളുമായാണ് മേഗന്റെ പടിയിറക്കം. 2021ൽ സ്പേസ് എക്സ് ബഹിരാകാശ പേടകം (SpaceX Crew Dragon ) പറത്തിയ ആദ്യ വനിതയാണ് മേഗൻ. കരിയറിലെ രണ്ടാമത്തെ ബഹിരാകാശ യാത്രയിലായിരുന്നു മേഗന്റെ സുപ്രധാന നേട്ടം. അവരുടെ ആദ്യ ലോങ്-ഡ്യൂറേഷൻ ഐഎസ്എസ് സന്ദർശനം കൂടിയായിരുന്നു സ്പേസ് എക്സ് യാത്ര. 2009ൽ Hubble Space Telescopeന്റെ അവസാന സർവീസിംഗ് മിഷനിൽ റോബോട്ടിക് ആം ഉപയോഗിച്ച് പ്രവർത്തിച്ചും മേഗൻ ശ്രദ്ധനേടി.
ഡെപ്യൂട്ടി ചീഫ് ഓഫ് ആസ്ട്രനോട്ട് ഓഫീസ് അടക്കമുള്ള പദവികളിൽ നാസയിൽ സേവനമനുഷ്ഠിച്ച മേഗൻ, ആസ്ട്രനോട്ട് പരിശീലനം, മിഷൻ സപ്പോർട്ട്, വിവിധ ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയിലും മികച്ച സംഭാവനകൾ നൽകി.
After a 20-year career, Megan McArthur, the first woman to pilot a SpaceX Dragon spacecraft, officially retires from NASA.