പതിവ് തെറ്റിക്കാതെ ഓണത്തിന് റെക്കോർഡ് മദ്യം വിറ്റ് ബെവ്കോ. ഓണം സീസണിൽ 10 ദിവസം കൊണ്ട് 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്തേക്കാൾ 50 കോടി രൂപയുടെ അധിക മദ്യവിൽപനയാണ് ഇക്കുറി ഉണ്ടായത്.

ഉത്രാട ദിനത്തിൽ മാത്രം 137 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 126 കോടി രൂപയായിരുന്നു. ഉത്രാടദിനത്തിൽ സംസ്ഥാനത്തെ ആറ് ബെവ്റേജസ് ഔട്ട്ലെറ്റുകൾ ഒരു കോടിക്ക് മേൽ വിൽപന നടത്തി. 1.46 കോടി രൂപയുടെ വിൽപനയുമായി കരുനാഗപ്പള്ളിയാണ് ഒന്നാമത്. കാവനാട്, എടപ്പാൾ, ചാലക്കുടി, ഇരിഞ്ഞാലക്കുട, കുണ്ടറ എന്നിവിടങ്ങളാണ് ഒരു കോടിക്കു മുകളിൽ വിൽപന നടന്ന മറ്റ് ഔട്ട്ലെറ്റുകൾ.
Bevco sold ₹826 crore worth of liquor in 10 days during Onam 2025, with ₹137 crore on Uthradam alone. Karunagappally outlet tops with ₹1.46 crore in sales.