വിനീതിന്റെ നായികയായി സർഗത്തിലൂടെ സിനിമാ രംഗത്തെത്തിയ താരമാണ് രംഭ. പിന്നീട് തമിഴിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലുമായി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. 2010ൽ വിവാഹശേഷം കരിയർ അവസാനിപ്പിച്ച താരം നിലവിൽ കുടുംബവുമൊത്ത് കാനഡയിലാണ്. 2000 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിനിമാ സമ്പാദ്യത്തിലുപരി ബിസിനസ് സമ്പാദ്യമാണ് രംഭയുടെ വമ്പൻ ആസ്തിക്ക് പിന്നിൽ. രംഭയുടെ ഭർത്താവ് ഇന്ദ്രകുമാർ പത്മനാഭൻ കാനഡയിൽ നിരവധി ബിസിനസ്സുകളുള്ള സംരംഭകനാണ്. ഹോം ഇന്റീരിയർ കമ്പനിയായ മാജിക് വുഡ്സിന്റെ സ്ഥാപകൻ കൂടിയാണ് ഇന്ദ്രകുമാർ. ഇതിനുപുറമേ ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ അദ്ദേഹത്തിന് അഞ്ച് കമ്പനികളുമുണ്ട്. ഇവയിൽ മിക്കതിലും രംഭയ്ക്കുള്ള പങ്കാളിത്തമാണ് താരത്തിന്റെ ആസ്തി ഇത്രയും വർധിപ്പിക്കുന്നത്.