പരുക്കുകളിൽ നിന്നും പരുക്കുകളിലേക്കു നീളുന്ന ക്രിക്കറ്റ് കരിയറാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടേത് (Mohammed Shami). 2023 ലോകകപ്പിൽ മികച്ച ഇംപാക്ട് ഉണ്ടാക്കിയ താരം പിന്നീട് പരുക്കിനെത്തുടർന്ന് ടീമിൽ നിന്നും പുറത്തായി. എന്നാൽ പരുക്കുകളൊന്നും അദ്ദേഹത്തിന്റെ ആസ്തിയെ വലിയ തോതിൽ ബാധിച്ചിട്ടില്ല എന്നു കാണാം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ ആസ്തി 65 കോടി രൂപയാണ്.

ക്രിക്കറ്റ് കോൺട്രാക്റ്റുകൾ ബ്രാൻഡ് എൻഡോർസ്മെന്റുകൾ തുടങ്ങിയവയാണ് താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നത്. ഈയിനത്തിൽ ഷമിക്ക് മാസം 55 ലക്ഷത്തോളം രൂപ ലഭിക്കുന്നതായാണ് കണക്ക്. കഴിഞ്ഞ ഐപിഎല്ലിൽ 10 കോടി രൂപയായിരുന്നു താരത്തിന്റെ വരുമാനം. 15 കോടി രൂപയുടെ ഫാം ഹൗസ്, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, ആഢംബര കാറുകൾ എന്നിങ്ങനെ നീളുന്നു താരത്തിന്റെ വമ്പൻ ആസ്തി.
Discover Mohammed Shami net worth, IPL salary, income, assets, cars and lifestyle. Know how much the Indian pacer earns in 2025.