ഇന്ത്യയിൽ ജനിച്ച് ലോകപ്രശസ്തരായ നിരവധി ശാസ്ത്രജ്ഞരുണ്ട്. അവരിൽ പ്രമുഖനാണ് ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞൻ അശോക് ഗാഡ്ഗിൽ (Ashok Gadgil). ഐഐടി, ബെർക്ക്ലി തുടങ്ങിയ ഇടങ്ങളിലെ വിദഗ്ധ പഠനം ശക്തിയാക്കി ആഗോള ജല-ഊർജ്ജ പ്രതിസന്ധികൾക്ക് അശോക് ഗാഡ്ഗിൽ പരിഹാരം കാണുന്നു. അപ്ലൈഡ് ഫിസിക്സ്, എഞ്ചിനീയറിങ്, പാരിസ്ഥിതിക സാങ്കേതികവിദ്യ, എനെർജി എഫിഷ്യൻസി എന്നിങ്ങനെ നീളുന്ന കർമകാണ്ഡമാണ് അദ്ദേഹത്തിന്റേത്.

1950ൽ മുംബൈയിൽ ജനിച്ച അദ്ദേഹം കുട്ടിക്കാലം മുതലേ ശാസ്ത്രത്തിലും ശാസ്ത്രപരിഹാരങ്ങളിലും താൽപര്യം പ്രകടിപ്പിച്ചു. മുംബൈ സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടിയ അശോക്, ഭൗതികശാസ്ത്രത്തിൽ കൂടുതൽ അറിവ് സമ്പാദിക്കാൻ ഐഐടി കാൺപൂരിൽ നിന്നും എംഎസ്‌സി നേടി. പിന്നീട് യുഎസ്സിലെ ബെർക്ക്ലി സർവകലാശാലയിൽ നിന്നും പിഎച്ച്ഡി നേടിയ അദ്ദേഹം, ഇന്ത്യയിലെ സാമൂഹ്യസംഘടനകളിൽ പ്രവർത്തിച്ച് വെള്ളം, വൈദ്യുതി, ശുചിത്വം എന്നിവയ്‌ക്കായുള്ള സുസ്ഥിര പരിഹാരങ്ങൾ വികസിപ്പിച്ചു.

ശാസ്ത്ര ഗവേഷണത്തിനുശേഷം ബെർക്ക്ലിയിൽ പ്രൊഫസറായി ചേർന്ന അദ്ദേഹം “ഡിസൈൻ ഫോർ സസ്റ്റൈനബിൾ കമ്യൂണിറ്റീസ്” , “ടെക്നോളജി ആൻഡ് സസ്റ്റൈനബിലിറ്റി” തുടങ്ങിയ കോഴ്സുകൾ പഠിപ്പിച്ചു. യുവി വാട്ടർവർക്സ്, ഡാർഫർ സ്റ്റൗവ്, ECAR തുടങ്ങിയ ഗവേഷണങ്ങളിലൂടെ അശോക് ഗാഡ്ഗിൽ വിവിധ രാജ്യങ്ങളിലെ നിത്യജീവിത പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരങ്ങൾ ഒരുക്കി.

2013ൽ യുഎസ് നാഷണൽ അക്കാഡമി ഓഫ് എഞ്ചിനീയറിങ്ങിൽ അംഗമായ അദ്ദേഹം 213ലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രവും സാമൂഹ്യ പ്രതിബദ്ധതയും സംയോജിപ്പിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ്.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version