ജെംസ് എജ്യുക്കേഷൻ (GEMS Education), യുനെസ്കോയുമായി (UNESCO) സഹകരിച്ച് ഒരു മില്യൺ ഡോളറിന്റെ ഗ്ലോബൽ സ്കൂൾസ് പ്രൈസ് (Global Schools Prize) പ്രഖ്യാപിച്ചു. എഐയിലേക്കുള്ള മാറ്റം, കല-സംസ്കാരം-ക്രിയാത്മകത, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, ആഗോള പൗരത്വം, സുസ്ഥിരത, അധ്യാപക വികസനം തുടങ്ങി 10 വിഭാഗങ്ങളിലാണു സ്കൂളുകൾക്കു പുരസ്കാരം നൽകുക.

ജെംസ് എജ്യുക്കേഷൻ-വർക്കി ഫൗണ്ടേഷൻ (Varkey Foundation) സ്ഥാപകനും മലയാളിയുമായ സണ്ണി വർക്കിയാണ് (Sunny Varkey) ഇക്കാര്യം പ്രഖ്യാപിച്ചത്. മികച്ച സ്കൂളിന് 5 ലക്ഷം ഡോളർ, 10 വിഭാഗങ്ങളിലെ വിജയികൾക്ക് 50000 ഡോളർ വീതം എന്നിങ്ങനെയാണ് സമ്മാനമെന്ന് സണ്ണി വർക്കി പറഞ്ഞു. ആരോഗ്യം, പ്രതികൂല സാഹചര്യങ്ങളെ മറികടക്കൽ, ഉൾച്ചേർന്ന വിദ്യാഭ്യാസം, സ്റ്റെം (Science-Technology-Engineering-Maths) വിദ്യാഭ്യാസം എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങൾ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി www.globalschoolsprize.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

GEMS Education, founded by Sunny Varkey, partners with UNESCO to launch the $1M Global Schools Prize, recognizing school excellence and innovation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version