ഈ വർഷം കാനഡ ഇന്ത്യൻ വിദ്യാർത്ഥി വിസ അപേക്ഷകളിൽ 80% നിരസിച്ചതായി റിപ്പോർട്ട്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വ്യക്തമാക്കി. കനേഡിയൻ നടപടി ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യൻ വിദ്യാർത്ഥികളെയാണ്. ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള അപേക്ഷകളും കാനഡ നിരസിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശ പഠന മുൻഗണനയും മാറിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ജർമനിയാണ് ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾ ഏറെ ഇഷ്ടപ്പെടുന്നതും തിരഞ്ഞെടുക്കുന്നതുമായ ലക്ഷ്യസ്ഥാനം.
കാനഡ സ്റ്റുഡന്റ് വിസ കൂടതലായി റിജക്റ്റ് ചെയ്യുമ്പോൾ ജർമനി വിദേശ വിദ്യാർത്ഥികളുടെ പ്രിയ ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് അടുത്തിടെ പുറത്തിറങ്ങിയ അപ്‌ഗ്രാഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥ, കുറഞ്ഞതോ ചിലവില്ലാത്തതോ ആയ പൊതു സർവകലാശാലകൾ, വളർന്നുവരുന്ന ഇംഗ്ലീഷ് ഭാഷാ പ്രോഗ്രാമുകൾ തുടങ്ങിയവയാണ് ജർമനിയെ മുൻനിരയിലെത്തിക്കുന്നത്. ജർമൻ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണക്ക് പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനം ഇരട്ടിയോളമായി. 2023ൽ 49500 ഇന്ത്യൻ വിദ്യാർത്ഥികൾ എത്തിയപ്പോൾ 2025ൽ അത് 60000ത്തിൽ അധികമാണ്.
With Canada’s student visa rejections soaring to 80%, Germany is now a top choice for Indian students, offering affordable education and new opportunities.