സമീപഭാവിയിൽത്തന്നെ ഇന്ത്യ ആറാം തലമുറ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുമെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO). ഇന്ത്യയ്ക്ക് ഇതിനായുള്ള അടിസ്ഥാന ശേഷിയുണ്ടെന്നും അടുത്തുതന്നെ എഐ അധിഷ്ഠിതമായ ആറാം തലമുറ യുദ്ധവിമാനങ്ങൾ നിർമിക്കാൻ രാജ്യം തയ്യാറാകുമെന്നും ഡിആർഡിഒ എയറോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറൽ കെ. രാജലക്ഷ്മി മേനോൻ പറഞ്ഞു.

അഭിലാഷകരമായ ലക്ഷ്യം പിന്തുടരാൻ രാജ്യം സന്നദ്ധമാണ്. എയ്റോസ്പേസ് രൂപകൽപനയിലും നിർമാണ ആവാസവ്യവസ്ഥയിലും ഇന്ത്യയുടെ ആത്മവിശ്വാസം വർധിച്ചുവരികയാണ്. അത്തരം നൂതന വ്യോമ യുദ്ധ സംവിധാനങ്ങൾ നിർമിക്കാൻ കഴിവുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി മാറാനുള്ള ലക്ഷ്യത്തിലാണ് ഇന്ത്യ-അവർ പറഞ്ഞു.
India is prepared to indigenously develop 6th-generation fighter jets, as stated by DRDO, marking a significant step in the country’s defense capabilities.