ലോകം ചുറ്റാനൊരുങ്ങി ഇന്ത്യൻ സേനയിലെ വനിതാ ഓഫീസർമാർ. കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളിൽനിന്നുമുള്ള 10 വനിതകളാണ് ഐഎഎസ്‌വി ത്രിവേണി (Indian Army Sailing Vessel-Triveni) കപ്പലിൽ ലോകപര്യടനം നടത്തുന്നത്. 26000 നോട്ടിക്കൽ മൈൽ ദൂരമാണ് കപ്പലിൽ സംഘം സഞ്ചരിക്കുക. ഒൻപത് മാസം നീണ്ടുനിൽക്കുന്ന യാത്രയിൽ ഭൂമധ്യരേഖയെ രണ്ടുതവണ കടന്ന് കേപ് ല്യൂവിൻ, കേപ് ഹോൺ, ഗുഡ് ഹോപ് മുനമ്പുകളെ കപ്പൽ വലം വെയ്ക്കും. ഇന്ത്യൻ സേനയിലെ വനിതാ ഓഫീസർമാർ ഇത്തരമൊരു നേട്ടത്തിനു തുനിയുന്നത് ഇതാദ്യമാണ്.

 Indian women armed forces circumnavigate globe

മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ ഔദ്യോഗിക ചടങ്ങോടെയാണ് യാത്ര ആരംഭിക്കുക. 2026 മെയ് മാസത്തിൽ സംഘം മുംബൈയിൽ തിരിച്ചെത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമുദ്ര സഞ്ചാരത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി കണക്കാക്കപ്പെടുന്ന യാത്രയ്ക്കാണ് വനിതാ സംഘം പുറപ്പെടുന്നത്. യാത്രയ്ക്കിടെ നാല് വിദേശ തുറമുഖങ്ങളിലും ഇവർ സന്ദർശനം നടത്തും.

An all-women team from the Indian Armed Forces is set to embark on a historic circumnavigation of the globe aboard the IAASV Triveni. Learn more about this nine-month journey.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version