മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലാർസൻ ആൻഡ് ട്യൂബ്രോയുമായി (L&T) സുപ്രധാന കരാറിൽ ഒപ്പുവെച്ച് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL). ട്രാക്ക് ജോലികളുടെ രൂപകൽപന, വിതരണം, നിർമാണം, പരിശോധന, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായാണ് കരാർ. എൻഎച്ച്എസ്ആർസിഎൽ എക്സ് പ്ലാറ്റ്ഫോം വഴിയാണ് ഇക്കാര്യം അറിയിച്ചത്.

മുംബൈ മുതൽ സരോളി വരെയുള്ള 157 കിലോമീറ്റർ ദൈർഘ്യമുള്ള അലൈൻമെന്റ് ഉൾക്കൊള്ളുന്ന പാക്കേജിൽ നാല് സ്റ്റേഷനുകൾക്കായുള്ള ട്രാക്ക് ജോലികളും താനെയിലെ റോളിംഗ് സ്റ്റോക്ക് ഡിപ്പോയും ഉൾപ്പെടുന്നു. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സുപ്രധാന നാഴികക്കല്ലാണ് കരാറെന്ന് എൻഎച്ച്എസ്ആർസിഎൽ അറിയിച്ചു. ഈ മാസമാദ്യം ബുള്ളറ്റ് ട്രെയിൻ പാതയുടെ ഭാഗമായ സ്റ്റീൽ പാലത്തിന്റെ രണ്ടാമത്തെ സ്പാൻ റെയിൽവേ മന്ത്രാലയം നിർമാണം ആരംഭിച്ചിരുന്നു
NHSRCL has signed a major contract with L&T for the Mumbai-Ahmedabad bullet train project’s track work, covering a 157 km section.