ടോളുകൾ എന്നും റോഡ് ഉണ്ടാക്കുന്നവർക്ക് ഒരു വീക്ക്നെസ്സ് ആണ്! റോഡുണ്ടാക്കി കഴിഞ്ഞ് വർഷങ്ങൾ ഏറെ കഴിഞ്ഞാലും ടോൾ ‘ഉണ്ടാക്കി’ കഴിയില്ല. ടോൾ പിരിച്ചിട്ടും റോഡ് നന്നായി നോക്കാത്തതിന് കോടതികൾക്കു പോലും പലപ്പോഴും ഇടപെടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. റോഡുകൾ നന്നായിരിക്കുന്നതിന്റേയും മികച്ച യാത്രാ സൗകര്യങ്ങളുടേയും ദൃഷ്ടാന്തമായും ചിലർ ടോളുകളെ കാണുന്നു (അത്തരക്കാരെ മറ്റു ചിലർ ട്രോളാറുണ്ടെങ്കിലും!). ഇന്ത്യയിൽ വിവിധ ഹൈവേകളിലായി ഇന്ന് ആയിരത്തിലേറെ ടോൾ പ്ലാസകൾ ഉണ്ടെന്നാണ് കണക്ക്. ഏറ്റവുമധികം ടോൾപ്ലാസകൾ ഉള്ള സംസ്ഥാനങ്ങൾ ഏതെന്നു നോക്കാം.
156 ടോൾ പ്ലാസകളുമായി രാജസ്ഥാൻ ആണ് രാജ്യത്ത് ഏറ്റവുമധികം ടോളുകളുള്ള സംസ്ഥാനം. 97 ടോളുകളുമായി ഉത്തർ പ്രദേശ് രണ്ടാമതുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവയാണ് ടോൾ എണ്ണത്തിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റ് സംസ്ഥാനങ്ങൾ. 35 ടോളുകളുമായി കേരളം പട്ടികയിൽ 12ആം സ്ഥാനത്താണ്.

Rajasthan tops the list of Indian states with the most toll plazas, followed by Uttar Pradesh. Kerala ranks 12th with 35 tolls.