ഇളയരാജയ്ക്ക് ഭാരതരത്ന ബഹുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട്ടിലെ ജനങ്ങളുടെ പേരിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും എന്നാലിത് തമിഴ്നാടിന്റെ മാത്രം ആവശ്യമല്ല എന്നും അദ്ദേഹം പറഞ്ഞു. സംഗീതരംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇളയരാജയുടെ പേരിൽ തമിഴ്നാട് സർക്കാർ പുരസ്കാരം ഏർപ്പെടുത്തുമെന്നും ചടങ്ങിൽ സ്റ്റാലിൻ കൂട്ടിച്ചേർത്തു.
സ്വന്തം കണ്ണുകൊണ്ട് കാണാൻ സാധിച്ച അദ്ഭുതമാണ് ഇളയരാജയെന്ന് ചടങ്ങിൽ സംസാരിക്കവേ സൂപ്പർതാരം രജനീകാന്ത് പറഞ്ഞു. 50 വർഷങ്ങൾക്കിപ്പുറവും ഇളയരാജ ചെയ്യുന്ന പാട്ടുകൾ ഹിറ്റാകുന്നത് അദ്ദേഹത്തിന്റെ സംഗീതത്തിന് എന്നും നിലനിൽക്കുന്ന പുതുമയുടെ തെളിവാണെന്നും രജനി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും രജനീകാന്ത് പ്രശംസിച്ചു

Tamil Nadu CM Stalin honours Ilaiyaraaja, urges Centre to award Bharat Ratna. Rajinikanth hails the maestro’s 50-year legacy in Indian music.