തമിഴ്നാട്ടിൽ പുതിയ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ ഡിഫൻസ് കമ്പനിയായ ഡിസിഎക്സ് സിസ്റ്റംസ് (DCX Systems Ltd). ഹൊസൂരിൽ സ്ഥാപിക്കുന്ന നിർമാണ യൂണിറ്റുമായി ബന്ധപ്പെട്ട് കമ്പനി തമിഴ്നാട് ഗവൺമെന്റുമായി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ടിഎൻ റൈസിംഗ് ഇൻവെസ്റ്റ്മെന്റ് കോൺക്ലേവ് (T N Rising Investment Conclave) വേദിയിലാണ് കരാർ ഒപ്പുവെച്ചത്.

ഡിസിഎക്സ് സിസ്റ്റംസും ഇസ്രായേൽ കമ്പനിയായ എൽറ്റ സിസ്റ്റംസും (ELTA Systems Ltd) ചേർന്ന് രൂപീകരിച്ച സംയുക്ത സംരംഭമാണ് (JVC) ഇന്ത്യയിലെ പ്രധാന പ്രതിരോധ വ്യവസായ ഇടനാഴികളിൽ ഒന്നായ ഹൊസൂരിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. എയർബോൺ മാരിടൈം റഡാർ സിസ്റ്റങ്ങൾ (Airborne Maritime Radar Systems), ഫയർ കൺട്രോൾ റഡാർ സിസ്റ്റങ്ങൾ (Fire Control Radar Systems) ഉൾപ്പെടെ എയർബോൺ, ലാൻഡ് അധിഷ്ഠിത റഡാർ സംവിധാനങ്ങളാണ് ഇവിടെ നിർമിക്കുക. ആധുനിക സാങ്കേതിക വിദ്യകളോടെ സ്ഥാപിക്കുന്ന പുതിയ പ്ലാന്റ് 2021ലെ തമിഴ്നാട് ഇൻഡസ്ട്രിയൽ പോളിസിയും, 2022ലെ എയർസ്‌പേസ് ആൻഡ് ഡിഫൻസ് ഇൻഡസ്ട്രിയൽ പോളിസിയും അനുസരിച്ചായിരിക്കും മുന്നോട്ട് പോകുക.
2011ലാണ് ഡിസിഎക്സ് സിസ്റ്റംസ് സ്ഥാപിതമായത്. സിസ്റ്റം ഇന്റഗ്രേഷൻ, കേബിൾ-വയർ ഹാർണസ് നിർമാണം, കിറ്റിംഗ് എന്നിവയിൽ മുൻപന്തിയിലുള്ള കമ്പനിയാണ് ഡിസിഎക്സ്. നിലവിൽ കമ്പനിക്ക് ₹3254 കോടി മാർക്കറ്റ് ക്യാപ്പും, ₹2697 കോടി ഓർഡർ ബുക്കും ഉണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി വില 40% വരെ ഉയർന്നിട്ടുണ്ട്.
DCX Systems has signed an MoU with the Tamil Nadu government to establish a new defense manufacturing unit in Hosur for airborne and land-based radar systems.