അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രക്ക് വാണിജ്യപരമായി പുറത്തിറക്കുമെന്ന് ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അശോക് ലെയ്ലാൻഡ് (Ashok Leyland). ഇതിനായുള്ള സാങ്കേതികവിദ്യയിൽ കമ്പനി ഏറെ ദൂരം മുന്നോട്ടു പോയതായും വാണിജ്യപരമായി ട്രക്ക് പുറത്തിറക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അശോക് ലെയ്ലാൻഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഷേണു അഗർവാൾ പറഞ്ഞു.
ഇന്ത്യയിലെ ഓട്ടോമോട്ടീവ് മേഖലയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ശേഷം അടുത്ത പ്രധാന മാറ്റം വരുത്താൻ ഹൈഡ്രജൻ ഉപയോഗിക്കപ്പെടും. ഇതിന്റെ ഉപോത്പന്നം വെള്ളമാണ് എന്നതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ഏറ്റവും ശുദ്ധമായ ഊർജ രൂപമായി ഇതിനെ കണക്കാക്കുന്നു. മൊബിലിറ്റി ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ, പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് ഹൈഡ്രജന്‍ വളരെയധികം ഗുണങ്ങളുണ്ട്-അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് വാഹനരംഗത്തും കമ്പനി വൻ നിക്ഷേപം നടത്തുന്നുണ്ട്. ഊർജ്ജ സംഭരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഓട്ടോമോട്ടീവ്, നോൺ-ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകൾക്കായി അടുത്ത തലമുറ ബാറ്ററികളുടെ വികസനത്തിനും നിർമാണത്തിനുമായി കമ്പനി അടുത്തിടെ വൻ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു
Ashok Leyland announces plans to commercially launch hydrogen-powered trucks by 2027, marking a major step toward clean energy and sustainable mobility.