ക്ലീൻ എനർജി (Clean Energy) പ്രോത്സാഹിപ്പിക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളെ (Fossil Fuels) ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായുള്ള ലോകത്തിലെ തന്നെ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 2ജി ബയോഎഥനോൾ പ്ലാന്റ് (2G Bioethanol Plant) അസമിലെ ഗോലാഘട്ടിൽ (Golaghat, Assam) പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. മുള (Bamboo) ഉപയോഗിച്ചാണ് എഥനോൾ ഉത്പാദിപ്പിക്കുന്നത്.

ഫിന്നിഷ് കമ്പനിയായ കെംപോളിസ് (Chempolis, Finland) നൽകിയ സാങ്കേതികവിദ്യയാണ് പ്ലാന്റിൽ ഉപയോഗിക്കുന്നത്. എല്ലാ വർഷവും ഏകദേശം 500,000 ടൺ മുള പ്ലാന്റിന് ആവശ്യമായി വരും. പ്ലാന്റിൽ 50 ടിഎംടി എഥനോൾ, 19 ടിഎംടി ഫർഫ്യൂറൽ (Furfural), 11 TMT അസറ്റിക് ആസിഡ് (Acetic Acid) എന്നിവ ഉത്പാദിപ്പിക്കും. അസാം ബയോ റിഫൈനറി പ്രൈവറ്റ് ലിമിറ്റഡ് (ABRPL) ഫർഫ്യൂറലും അസറ്റിക് ആസിഡും കയറ്റുമതി ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്.

ബയോഎഥനോൾ പ്ലാന്റ് ഉദ്ഘാടനത്തിനൊപ്പം 360 കെടിപിഎ പോളിപ്രൊഫൈലിൻ പ്ലാന്റിന്റെ (Polypropylene – PP Plant) തറക്കല്ലിടലും മോഡി നിർവഹിച്ചു. ബയോഎഥനോൾ പ്ലാന്റിനായി ഇതിനകം ₹5,000 കോടി നിക്ഷേപം നടത്തിയിട്ടുണ്ട്. 2028ൽ കമ്മീഷൻ ചെയ്യാനിരിക്കുന്ന പോളിപ്രൊഫൈലിൻ യൂണിറ്റിന് ₹7,000 കോടി നിക്ഷേപം വരും.

അതേസമയം എഥനോൾ കലർത്തിയ പെട്രോൾ മൈലേജ് കുറയാൻ കാരണമാകുമെന്ന് കേന്ദ്രസർക്കാർതന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പെട്രോളിൽ എഥനോൾ കലർത്തുന്നത് ഇന്ധനക്ഷമത ഗണ്യമായി കുറയ്ക്കുകയും വാഹന ഭാഗങ്ങളുടെ തേയ്മാനം വേഗത്തിലാക്കുമെന്നുമുള്ള ആശങ്കകൾക്കും ചർച്ചകൾക്കും ഇടയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇക്കാര്യം സമ്മതിച്ചത്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നത് വാഹനത്തിന്റെ പ്രകടനത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.

എഥനോൾ പ്രാദേശികമായി ലഭിക്കുന്നതിനാലും അസംസ്‌കൃത എണ്ണയേക്കാൾ വളരെ വില കുറവായതിനാലും എഥനോൾ കലർത്തിയ പെട്രോളിന് ഉപഭോക്താക്കൾക്ക് കിഴിവ് നൽകണമെന്നും ആവശ്യമുയരുന്നുണ്ട്. 

PM Modi inaugurates a 2G bioethanol plant in Golaghat, Assam, which produces ethanol from bamboo to promote clean energy and reduce fossil fuel dependency.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version