അദാനി തുറമുഖങ്ങളുടെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും (APSEZ) ആഭ്യന്തര പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനായി ഏകദേശം ₹30,000 കോടി ചിലവഴിക്കും. 2030 ആകുമ്പോഴേക്കും ഒരു ബില്യൺ ടൺ കാർഗോ കൈകാര്യം ചെയ്യൽ ലക്ഷ്യം കൈവരിക്കുന്നതിനായാണ് വികസനം. മുന്ദ്ര, ധമ്ര, വിഴിഞ്ഞം തുറമുഖങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാനമായും വികസനപ്രവർത്തനങ്ങൾ നടക്കുക.
അദാനി പോർട്സ് രണ്ട് വർഷത്തിനുള്ളിലാണ് 30000 കോടി രൂപയുടെ വിപുലീകരണം പദ്ധതിയിടുന്നത്. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, പുനരുപയോഗ ഊർജം, മറൈൻ സർവീസുകൾ എന്നിവയിലാണ് നിക്ഷേപങ്ങൾ വരിക. ബെർത്ത്, ടെർമിനൽ വിപുലീകരണത്തിലും കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

Adani Group plans to invest ₹30,000 crore to expand its port operations, aiming for a billion-ton cargo capacity by 2030.