Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സ്വകാര്യ ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കുമായി വൻ പാക്കേജ്

21 May 2026

18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ

21 May 2026

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സഞ്ജയ് കപൂറിന്റെ സ്വത്ത് തർക്കം മുറുകുന്നു
News Update

സഞ്ജയ് കപൂറിന്റെ സ്വത്ത് തർക്കം മുറുകുന്നു

വ്യവസായിയും സോന കോംസ്റ്റാർ (Sona Comstar) ചെയർമാനുമായ സഞ്ജയ് കപൂറിന്റെ (Sunjay Kapur) മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട 30,000 കോടിയുടെ സ്വത്ത് തർക്കം രൂക്ഷമായിരിക്കുകയാണ്. സഞ്ജയ്‌യുടെ രണ്ടാം ഭാര്യയും ബോളിവുഡ് താരവുമായ കരിഷ്മ കപൂറിന്റെ (Karisma Kapoor) മക്കൾ സ്വത്തിൽ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതോടൊപ്പം അദ്ദേഹത്തിന്റെ മാതാവ് റാണി കപൂറും വിൽപത്രത്തിന്റെ സാധുത ചോദ്യം ചെയ്ത് കോടതിയിലെത്തി
News DeskBy News Desk18 September 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വ്യവസായിയും സോന കോംസ്റ്റാർ (Sona Comstar) ചെയർമാനുമായ സഞ്ജയ് കപൂറിന്റെ (Sunjay Kapur) മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട 30,000 കോടിയുടെ സ്വത്ത് തർക്കം രൂക്ഷമായിരിക്കുകയാണ്. സഞ്ജയ്‌യുടെ രണ്ടാം ഭാര്യയും ബോളിവുഡ് താരവുമായ കരിഷ്മ കപൂറിന്റെ (Karisma Kapoor) മക്കൾ സ്വത്തിൽ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതോടൊപ്പം അദ്ദേഹത്തിന്റെ മാതാവ് റാണി കപൂറും വിൽപത്രത്തിന്റെ സാധുത ചോദ്യം ചെയ്ത് കോടതിയിലെത്തി.

സഞ്ജയ് കപൂർ എഴുതിയ വിൽപത്രത്തിന്റെ സാധുതയെച്ചൊല്ലിയാണ് തർക്കം. സഞ്ജയിയുടെസ്വത്തുക്കളിൽ തങ്ങളുടെ ന്യായമായ വിഹിതം ആവശ്യപ്പെട്ടാണ് കരിഷ്മയും മക്കളും ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. കരിഷ്മ കപൂറിന്റെയും സഞ്ജയ് കപൂറിന്റെയും മകളും പ്രായപൂർത്തിയാകാത്ത മകനുമാണ് ഹർജിക്കാർ.

സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യ പ്രിയ കപൂർ സഞ്ജയിയുടെ സ്വത്തുക്കളുടെ പൂർണ നിയന്ത്രണം നേടുന്നതിനായി അദ്ദേഹത്തിന്റെ വിൽപത്രം വ്യാജമായി നിർമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്. പിതാവിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ സ്വത്തുക്കളെക്കുറിച്ച് തങ്ങൾക്ക് പൂർണ വിവരങ്ങൾ ഇല്ലായിരുന്നുവെന്ന് കരിഷ്മയുടെ മക്കൾ ഹർജിയിൽ പറയുന്നു. പ്രിയ കപൂർ വിശദാംശങ്ങൾ മറച്ചുവെച്ച് സ്വത്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്താതിരുന്നതായും അവർ ആരോപിക്കുന്നു. അതേസമയം വിൽപത്രം സാധുവാണെന്നും കേസ് ഫയൽ ചെയ്യുന്നതിന് ദിവസങ്ങൾക്കു മുൻപ് കുട്ടികൾക്ക് ഫാമിലി ട്രസ്റ്റിൽ നിന്ന് 1900 കോടി രൂപ നൽകിയിട്ടുണ്ടെന്നും പ്രിയ കപൂറിന്റെ അഭിഭാഷകൻ വാദിക്കുന്നു. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി കരിഷ്മയ്ക്ക് സഞ്ജയ്‌യുമായി യാതൊരു ബന്ധവുമില്ലെന്നും അഭിഭാഷകൻ വഴി പ്രിയ അറിയിച്ചു.

സഞ്ജയ്‌യുടെ അമ്മ റാണി കപൂറും വിൽപത്രത്തിന്റെ സാധുത ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. മകന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ച റാണി, സ്വത്ത് വകകളിൽ നിന്ന് തന്നെ പൂർണമായും ഒഴിവാക്കിയതായും വാദമുന്നയിക്കുന്നു. വിൽപത്രവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും റാണി കപൂറിനെ അറിയിച്ചിട്ടില്ലെന്ന് റാണിയുടെ അഭിഭാഷകൻ ആരോപിക്കുന്നു. വിൽപത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് റാണി നിരവധി ഇമെയിലുകൾ അയച്ചുവെങ്കിലും യാതൊരു മറുപടിയു ലഭിച്ചില്ലെന്നും അഭിഭാഷകൻ പറഞ്ഞു

The battle over businessman Sunjay Kapur’s Rs 30,000 crore estate intensifies as his mother and children from Karisma Kapoor challenge his will.

banner Estate Karisma Kapoor Priya Kapur property dispute Rani Kapur Sona Comstar Sunjay Kapur will
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സ്വകാര്യ ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കുമായി വൻ പാക്കേജ്

21 May 2026

18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ

21 May 2026

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സ്വകാര്യ ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കുമായി വൻ പാക്കേജ്
  • 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സ്വകാര്യ ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കുമായി വൻ പാക്കേജ്
  • 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil