ഇന്ത്യൻ കരസേന, ഇന്ത്യൻ നാവികസേന, ഇന്ത്യൻ വ്യോമസേന എന്നിവയുടെ വിദ്യാഭ്യാസ ശാഖകളുടെ ലയനത്തിലൂടെ ഏകീകൃത ട്രൈ-സർവീസ് വിദ്യാഭ്യാസ കോർപ്സ് സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. മൂന്ന് സംയുക്ത സൈനിക സ്റ്റേഷനുകൾ സ്ഥാപിക്കുന്നതായും സായുധ സേന പ്രഖ്യാപിച്ചിട്ടുണ്ട്.

സായുധ സേനയിലുടനീളം സംയോജനം വർധിപ്പിക്കുക, ഏകോപനം ശക്തിപ്പെടുത്തുക, പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നിവയാണ് രണ്ട് സംരംഭങ്ങളുടെയും ലക്ഷ്യം. കൊൽക്കത്തയിൽ സായുധ സേന നടത്തിയ 2025 ലെ കമ്പൈൻഡ് കമാൻഡേഴ്‌സ് കോൺഫറൻസിലാണ് (CCC) ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സായുധ സേനയ്ക്ക് നൽകിയ നിർദേശങ്ങൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ജനറൽ അനിൽ ചൗഹാൻ അവലോകനം ചെയ്തു.
India unifies its Army, Navy, and Air Force education wings into a single Tri-Service Corps. Three new joint military stations have also been approved.