ലോകത്തിലെ ആദ്യത്തെ പ്രവർത്തനക്ഷമമായ ലേസർ ഇന്റർസെപ്റ്റർ (laser interceptor) വികസിപ്പിച്ച് ഇസ്രായേൽ. നൂതന ലേസർ പ്രതിരോധ സംവിധാനമായ അയൺ ബീം ഹൈ-പവർ ലേസർ സിസ്റ്റമാണ് (Iron Beam high-power laser system) രാജ്യം വിജയകരമായി പരീക്ഷിച്ചത്. റോക്കറ്റുകൾ, മോർട്ടാറുകൾ, വിമാനങ്ങൾ, യുഎവികൾ എന്നിവയെ വിവിധ പ്രവർത്തന സാഹചര്യങ്ങളിൽ തടസ്സപ്പെടുത്തി പൂർണമായ പ്രവർത്തന കോൺഫിഗറേഷൻ തെളിയിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. Ohr Eitan എന്ന പേരിലാണ് ലേസർ പ്രതിരോധ സംവിധാനം എത്തുന്നത്.

നേരത്തെ ശത്രു ഡ്രോണുകൾ ലേസർ വെപ്പൺ ഉപയോഗിച്ചു വിജയകരമായി വീഴ്ത്തുന്ന ആദ്യ രാജ്യമായി ഇസ്രയേൽ മാറിയിരുന്നു. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിലാണ് ഇസ്രയേൽ നൂതന ആയുധമായ ലേസർ വെപ്പൺ പ്രയോഗിച്ചത്. ഇസ്രയേൽ വ്യോമസേനയുടെ ഏരിയൽ ഡിഫൻസ് അറേയാണ് (Aerial Defense Array) യുദ്ധ സാഹചര്യത്തിൽ പ്രോട്ടോടൈപ്പ് ലേസർ എയർ ഡിഫൻസ് സിസ്റ്റം വിജയകരമായി ഉപയോഗിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇസ്രായേൽ ലോകത്തിലെ തന്നെ ആദ്യ ലേസർ ഇന്റർസെപ്റ്റർ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്.
Israel becomes the first country to deploy a laser defense system. The “Iron Beam” can intercept rockets, drones, and mortars with precision.