കേരള സ്റ്റാർട്ടപ് മിഷൻ–മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന ഓട്ടോജെൻബോട്ടിന് (Autogenbot) ആഗോള അംഗീകാരം. കമ്പനിയുടെ സ്ഥാപകരായ കെ.വി. വിപിൻ, വിഘ്നേഷ് മുരുകൻ എന്നിവർ വികസിപ്പിച്ച അഗ്രി റോബോട്ട് ‘ഓട്ടോമിസ്റ്റ് 500X’ (Automist 500X) ഗ്ലോബൽ ഓർഗനൈസേഷൻ ഫോർ അഗ്രികൾച്ചറൽ റോബോട്ടിക്സിന്റെ (GOFAR) FIRA USA 2025 ഫോറത്തിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.

രണ്ട് വർഷത്തെ ഗവേഷണ പരിശ്രമം, നിക്ഷേപം, കേന്ദ്രസർക്കാർ ഗ്രാന്റ് എന്നിവയുടെ ഫലമായാണ് ഉപകരണം വികസിപ്പിച്ചത്. തോട്ടവിള കൃഷിക്കായി രൂപകൽപന ചെയ്തിരിക്കുന്ന പ്രിസിഷൻ സ്പ്രേയിങ്-ഓട്ടോമേഷൻ റോബോട്ട് കീടനാശിനി ഉപയോഗവും തൊഴിൽച്ചിലവും കുറച്ച് കർഷകർക്ക് 50–60% വരെ ഇൻപുട്ട് ചിലവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഓട്ടോമിസ്റ്റ് 500Xന്റെ ഔദ്യോഗിക ലോഞ്ച് ഒക്ടോബർ 21ന് കാലിഫോർണിയയിലെ വുഡ്ലാൻഡിൽ നടക്കും. ഇന്ത്യൻ അഗ്രിടെക് മേഖലയ്ക്ക് തന്നെ ലഭിച്ച ആഗോള അംഗീകാരമായാണ് നേട്ടം വിലയിരുത്തപ്പെടുന്നത്.
Autogenbot, a Kerala startup, has won global acclaim for its ‘Automist 500X’ agri-robot, selected for display at FIRA USA 2025.