രാജ്യത്തെ പ്രധാന പരമ്പരാഗത വ്യവസായമായ മൺപാത്ര നിർമാണ മേഖല പ്രതിസന്ധിയിലാണ്. വരുമാനം ഗണ്യമായി കുറഞ്ഞതോടെ പരമ്പരാഗത തൊഴിലാളികൾ പലരും മറ്റു ജോലികളിലേക്ക് തിരിഞ്ഞു. എന്നാൽ ഉടയാത്ത മൺപാത്രത്തിലെന്ന പോലെ ഉയിരിനെ ഉശിരാക്കുന്ന ഒരു ഗ്രാമമുണ്ട് തമിഴ്നാട്ടിൽ-ചുങ്കൻകടൈ. ഇവിടെ മൺപാത്രങ്ങൾ കരകൗശലവസ്തു എന്നതിനപ്പുറം പൈതൃകം, ഓർമ, നിശബ്ദ പ്രതിരോധം തുടങ്ങിയവയുടെ സമവായം തീർക്കുന്നു.

മൺകുടത്തിൽ തീർത്ത ചുങ്കൻകടൈയുടെ സാംസ്കാരിക പെരുമ,Tamil Village Is Keeping India’s Ancient Pottery

നാഗർകോവിലിന് അടുത്തുള്ള ചുങ്കൻകടൈയിലെ ഓരോ മൺകലവും പുണ്യകുളങ്ങളിൽ നിന്നുള്ള കളിമണ്ണും തലമുറകളിലൂടെ കടന്നുപോയ കഥകളും ഉപയോഗിച്ച് കൈകൊണ്ട് നിർമിച്ചതാണ്. ഈ തലമുറയിലും കളിമണ്ണ് അവർക്ക് പവിത്രതയുടെ പ്രതീകമാണ്. നിരവധി മൺപാത്ര നിർമാണകേന്ദ്രങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. അവിടെ കളിമണ്ണ് ഉപയോഗമുള്ള കലയായി മാറുന്നു, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പഴമയുടെ സാങ്കേതിക വിദ്യകൾ സംരക്ഷിക്കുന്നു. മൺപാത്രങ്ങളുടെ പാരമ്പര്യം ചുങ്കൻകടൈയുടെ സാംസ്കാരിക ഘടനയുടെ അവിഭാജ്യ ഘടകമായി തുടരുന്നു എന്നതിന്റെ തെളിവാണ് ഒരു ഗ്രാമം ഒന്നടങ്കം തുടർന്നുപോരുന്ന സമർപ്പണം.

ഇന്ത്യയുടെ പല ഭാഗങ്ങളിലും മൺപാത്ര നിർമ്മാണം നടക്കുന്നുണ്ട്. എന്നാൽ ആഴമേറിയ സാംസ്കാരികവും ചരിത്രപരവുമായ ബന്ധം ചുങ്കൻകടൈയുടെ കരകൗശലവസ്തുക്കളെ വേറിട്ടു നിർത്തുന്നു. ഭൂമിശാസ്ത്രപരമായി തമിഴ്‌നാട്ടിലാണെങ്കിലും, ഈ ഗ്രാമം ഒരുകാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ അധികാരപരിധിയിലായിരുന്നു, ആ സ്വാധീനം ഭരണത്തെ മാത്രമല്ല, പ്രദേശത്തെ ആത്മീയവും കരകൗശലപരവുമായ ജീവിതത്തെയും രൂപപ്പെടുത്തി.

ജലാശയങ്ങളുടെ അടിത്തട്ടിൽ കാണപ്പെടുന്ന ഇരുണ്ടതും ഇടതൂർന്നതുമായ കളിമണ്ണാണ് ഇവിടെ മൺകുടങ്ങളാകുന്നത്. പരമ്പരാഗത തമിഴ് കരകൗശല വിദഗ്ധരായ വേലാർ സമുദായത്തിൽപ്പെട്ടവരാണ് ഇവിടത്തെ പ്രധാന കരകൗശല വിദഗ്ധരെല്ലാം.  മൺപാത്രങ്ങളെ സൃഷ്ടിയുമായി ബന്ധപ്പെട്ട പുണ്യകർമമായാണ് ഇവർ കാണുന്നത്.

തിരുവിതാംകൂർ ഭരണകാലത്ത്, രാജാക്കന്മാർ കരകൗശലങ്ങൾ ഉണ്ടാക്കുന്നവർക്ക് പ്രത്യേക ഗ്രാമങ്ങൾ അനുവദിച്ചുനൽകി. അങ്ങനെയാണ് വേലർമാർ ചുങ്കൻകടൈയിൽ സ്ഥിരതാമസമാക്കിയത്. രാജകീയ രക്ഷാകർതൃത്വവും ആചാരപരമായ ആവശ്യവും കാരണം, മൺപാത്ര നിർമാണം സാംസ്കാരിക മൂലക്കല്ലായി മാറി – രാജഭരണത്തിന്റെ പതനത്തിനുശേഷവും ആ പാരമ്പര്യം തുടർന്നു പോരുന്നു.

Discover Chungkankadai, a Tamil Nadu village preserving the ancient tradition of pottery, with a unique heritage linked to the Travancore kingdom.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version