Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനി എയർപോർട്സ്, യാത്രക്കാരുടെ എണ്ണം 12 കോടി കടക്കും

20 December 2025

സർവീസുകൾ ദിവസേനയാക്കി Gulf Air

20 December 2025

ശ്രീനിവാസൻ സിനിമയിലെ യഥാർത്ഥ രാഷ്ട്രീയം

20 December 2025
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഒറ്റമാസം മറിഞ്ഞ ആ 25 ലക്ഷം കോടി എവിടെ?
EDITORIAL INSIGHTS

ഒറ്റമാസം മറിഞ്ഞ ആ 25 ലക്ഷം കോടി എവിടെ?

കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കേവലം തലക്കെട്ടുകളിൽ ഒതുക്കിനിർത്തിയ ഒരു വലിയ അർത്ഥതലമുള്ള നേട്ടം നിങ്ങൾ ശ്രദ്ധിച്ചിരുന്നുവോ. ഇന്ത്യയുടെ യൂണഫൈഡ് പേമെന്റ്സ് ഇന്റർഫെയ്സ് അഥവാ യുപിഐ, ഒരുമാസം 2000 കോടി ട്രാൻസാക്ഷൻസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നു, അതുവഴി 25 ലക്ഷം കോടിയോളം രൂപയുടെ ഇടപാട് നടന്നിരിക്കുന്നു. ഗിമ്മിക്കല്ല, റിയൽ! ഇൻസ്റ്റന്റ് പേമെന്റിൽ, ഒരു മാസം, ലോകത്തെ ഒരു രാജ്യം നടത്തുന്ന ഏറ്റവും വലിയ ട്രാൻസാക്ഷൻ എന്നത് ഇനി ഇന്ത്യൻ റെക്കോർഡ്. ലോകത്തെ എല്ലാ രാജ്യങ്ങളിലും നടക്കുന്ന റിയൽ ടൈം പേമെന്റ് എടുത്താൽ അതിന്റെ 50%-ത്തിലധികം ഇന്ത്യയിലെ UPI ട്രാൻസാക്ഷനെന്ന് സാരം. എന്താണ് ഈ നേട്ടത്തിന്റെ വാച്യാർത്ഥം ?
Nisha KrishnanBy Nisha Krishnan20 September 20254 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ‍ഡിജിറ്റൽ ട്രാൻസാക്ഷനുകളുടെ 85% UPI ആയിരിക്കുന്നു. കുറച്ച് സമ്പന്നരുടെ മാത്രമായി ഇന്ത്യ ചുരുങ്ങിയേ എന്ന നിലവിളിയുടെ മറുപടിയാണ് ഈ 25 ലക്ഷം കോടി രൂപ. കരുത്താർജ്ജിക്കുന്ന ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ സംഭാവന കൂടിയാണ്, ഇന്ത്യയുടെ യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫെയ്സ് അഥവാ യുപിഐ, ഒരുമാസം 2000 കോടി ട്രാൻസാക്ഷൻസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിലൂടെ തെളിഞ്ഞത്. കൈമറിഞ്ഞത് ആകട്ടെ 25 ലക്ഷം കോടി രൂപയും. സ്റ്റാർട്ടപ്പുകളുടേയും, എംഎസ്.എം.ഇ.കളുടേയും സംരംഭകരുടേയും മാസശമ്പളക്കാരുടേയും ദിവസവേതനക്കാരുടേയും അക്കൗണ്ടിലെ പണത്തിന്റെ ബലമായ 25 ലക്ഷം കോടി രൂപ! കാരണം ഇന്ത്യയുടെ വികസം യഥാർത്ഥമാണ്. വളർച്ച കേവലാസ്തിത്വമുള്ളതാണ്. അമേരിക്കയോ, ജപ്പാനോ, ചൈനയോ മറ്റേതു രാജ്യമോ ആകട്ടെ, അവരൊക്കെ ഇത്തരമൊരു ശക്തമായ, വികേന്ദ്രീകരിക്കപ്പെട്ട ഒരു UPI ബിൽഡ് ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോഴും. UPI വഴി പണമയ്ക്കാവുന്ന ഇന്റർഫെയ്സ് അവതരിപ്പിച്ചപ്പോ, നമ്മുടെ തന്നെ ആൾക്കാർ അതിനെ കളിയാക്കിയതും പുശ്ചിച്ചതും ഓർമ്മയുണ്ടോ? കാളവണ്ടിയുഗത്തിലെ ഇന്ത്യയ്ക്ക് എന്ത് ഡിജിറ്റൽ പേമെന്റ് എന്ന്? ഇന്ന് യുപി-യിലേയോ, ബീഹാറിലേയോ ബംഗാളിലേയോ ഗ്രാമങ്ങളിലെ ഉന്തുവണ്ടിക്കാർ പോലും വിൽക്കാൻ വെച്ച പച്ചക്കറിക്കും പഴങ്ങൾക്കും ഒക്കെ ഇടയിൽ UPI-യുടെ പേമെന്ററ് ക്യുആർ കോഡ് വെച്ചിരക്കുന്നു. അതിന്റെ പ്രതിഫലനമാണ് 2000 കോടി ട്രാൻസാക്ഷനും അതുവഴി അക്കൗണ്ടുകളിൽ നിന്ന് അക്കൗണ്ടുകളിലേക്ക് മറിഞ്ഞ 25 ലക്ഷം കോടിയും. ബില്യൺസ് ഓഫ് ട്രാൻസാക്ഷനുകളിലൂടെ ഓരോ മാസവും ഇന്ത്യക്കാർ കൈമാറുന്ന ട്രില്യൺസ് ഓഫ് റുപ്പീസ്!

എന്തുകൊണ്ടാണ് UPI പേമെന്റിലൂടെ ലോകത്തെ ഞെട്ടിച്ച ട്രാൻസാക്ഷൻ വന്നത് എന്നറിയാമോ? ഈ നാടിന്റെ മാറ്റത്തിന്റെ പ്രതിഫലനമാണത്.
കഴിഞ്ഞ 10 വർഷത്തിൽ GDP-യിൽ ഇന്ത്യ വളർന്നത് ഇന്ത്യൻ റുപ്പിയിൽ കണക്കാക്കിയാൽ 211 ശതമാനമാണ്. അന്താരാഷ്ട്ര നാണയ നിധിയിലെ സായിപ്പിന്റെ കണക്ക് പുസ്തകത്തിൽ 105 ശതമാനം വളർച്ച. ഏത് ഗണിതശാസ്ത്രം വച്ച് നോക്കിയാലും ഇന്ത്യയുടെ തട്ട് താണുതന്നെയിരിക്കും. കാരണം അതിന് താഴെ മറ്റ് ചില കണക്കുകൾ കൂടി എഴുതിട്ടുണ്ട്. കഴിഞ്ഞ 10 വർഷം ലോകത്ത് ഇതുപോലെ വളർന്ന മറ്റൊരു വലിയ സമ്പദ് വ്യവസ്ഥയില്ല. ചൈന ആവറേജ് 70%വും അമേരിക്ക 65% വളർന്ന അതേ പത്ത് വർഷമാണ് ഇന്ത്യ 105 ശതമാണം വളർച്ച ജി‍‍ഡിപി-യിൽ കൈവരിച്ചത്. 1947 മുതൽ 2013 വരെയുള്ള 65 വർഷം കൊണ്ട് 2 ട്രില്യൺ ഡോളർ എക്കോണമി ആയ ഇന്ത്യ അടുത്ത 2 ട്രില്യൺ ഡോളർ ജിഡിപിയിൽ എഴുതി ചേർത്തത് കേവലം 10 വർഷം കൊണ്ടാണ്. കാരണം? കൃത്യമായി പ്ലാൻ ചെയ്ത പോളിസി റിഫോംസ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും മാനുഫാക്ചറിംഗിലും നടത്തിയ നിർണ്ണായകമായ നിക്ഷേപങ്ങൾ, ജിഎസ്ടി എന്ന പുതിയ നികുതി പരിഷ്ക്കാരം, അതുപോലെ പ്രൊ‍ഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്സ് എന്ന നിശബ്ദ വിപ്ലവം.

പലർക്കും ദഹിക്കാത്ത ഒരു സത്യം പറയാം. പലരും പറയാൻ മടിക്കുന്ന സത്യം. 150 കോടി ജനങ്ങളും, 28 സംസ്ഥാനങ്ങളും 3000-ത്തോളം രാഷ്ട്രീയ പാർട്ടികളും പല മതങ്ങളും, ജാതികളും, ഈ രാജ്യത്തോട് താൽപര്യവും നാടിനോട് ഈർഷ്യയും ഉള്ള ജനങ്ങളും, സ്വന്തം കാര്യം മാത്രം നോക്കുന്ന മനസ്സിനുടമകളും ഒക്കെയുള്ള ഒരു രാജ്യത്ത്, ഓരോ കുടുംബത്തിനും സ്പൂണിൽ വികസനം വാരിക്കൊടുക്കാനും പണി കണ്ടെത്തി കൊടുക്കാനും ഒരു സർക്കാരിനും കഴിയില്ലെന്ന് മാത്രമല്ല, അതിന് സാധ്യവുമല്ല. അടിസ്ഥാന സൗകര്യങ്ങളുടേയും സാധ്യതകളുടേയും വലിയ പ്ലേഗ്രൗണ്ട് സർക്കാരിന് നിർമ്മിച്ചിടാനാകും. ഏതെങ്കിലും കാരണവശാൽ അർഹർക്ക് അവസരം നിഷേധിക്കില്ലെന്ന് ഉറപ്പ് വരുത്താൻ സർക്കാരിനാകും. നാട്ടിൽ കലാപം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിന് കഴിയും. വിഭവങ്ങൾ അക്സസ് ചെയ്യാൻ സാധ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കാനാകും. പക്ഷെ, അവസരം കണ്ടെത്തേണ്ടതും വളരേണ്ടതും ഓരോരുത്തരുടേയും കടമയാണ്. ഇപ്പോഴെന്നല്ല, എപ്പോഴും അങ്ങനെതന്നെയാണ്. അമേരിക്കൻ ഭരണഘടനയിലെ പ്രസിദ്ധമായ വരികൾ ഇങ്ങനെ വായിക്കാം- നീതി സ്ഥാപിക്കുന്നതിനും, ആഭ്യന്തര സമാധാനം ഉറപ്പാക്കുന്നതിനും, പൊതുവായ പ്രതിരോധം ഉറപ്പാക്കുന്നതിനും, പൊതുവായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും, നമുക്കും നമ്മുടെ പിൻഗാമികൾക്കും സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങൾ ഉറപ്പാക്കുന്നതിനും വേണ്ടി, ഈ ഭരണഘടന നിയമിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു.. അതാണ് ഒരു സർക്കാരിന് ചെയ്യാനാവുന്ന ഏറ്റവും ഉദാത്തമായ കാര്യം. അതാണ് ഇന്ത്യ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നതും. അതാണ് ഒരൊറ്റമാസം 2000 കോടി വിനിമയവും 25 ലക്ഷം കോടി പണമിപാടുമായി ഇന്ത്യക്കാർ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള  സ്മാർട്ട് ഫോൺ കയറ്റുമതി 2400 കോടി ഡോളറിന്റേതായിരിക്കുന്നു. മൊത്തം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി- 3800 കോടി ഡോളറിന്റേത് ആയിരിക്കുന്നു. ഇന്ത്യയുടെ ഫോറെക്സ് റിസർവ്വ്- റെക്കോർഡ് ഉയരത്തിൽ ആണ്. ഐടി കയറ്റുമതി 2,200 കോടി ഡോളറിൽ അധികം ആയിരിക്കുന്നു. ആധുനിക വാർഫെയറിലെ കണ്ണഞ്ചിപ്പിക്കുന്ന യുദ്ധോപകരണങ്ങളുടെ കയറ്റുമതി 24,000 കോടി രൂപയുടേതാണ് ഇന്ന് ഇന്ത്യയ്ക്ക്. 10 വർഷം മുമ്പ് കേവലം 680 കോടിയുടെ ആയുധ കയറ്റുമതിയായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്നത് എന്ന് ഓർക്കണം.10 വർഷം കൊണ്ടുണ്ടായത് 34 ഇരട്ടിയുടെ കുതിച്ചുചാട്ടം. DPIITയുടെ കീഴിൽ രജിസ്റ്റർ ചെയ്ത 1,80,000 സ്റ്റാർട്ടപ്പുകൾ നേരിട്ടും അല്ലാത്തതുമായി 25 ലക്ഷത്തോളം തൊഴിലവസരങ്ങൾ തുറന്നിരിക്കുന്നു. രാജ്യത്തിന് 10 വർഷം കൊണ്ട് ഉണ്ടായ സാമ്പത്തിക മുന്നേറ്റത്തിന് എന്തുണ്ട് ഗ്രാമീണ നിർവചനം എന്ന് ചോദിക്കും? 3 കോടിയോളം വീടുകളിൽ ഇലക്ട്രിസിറ്റിയുടെ ആദ്യവെളിച്ചം കണ്ടു. 14 കോടിയോളം  ഗ്രാമീണ വീടുകളിൽ പൈപ്പിലൂടെ ദാഹജലമെത്തി. സ്കൂളുകളിലേക്കുള്ള പെൺകുട്ടികളുടെ വരവിൽ 50 ലക്ഷം വർദ്ധനയുണ്ടായി. 25 കോടിയോളം ജനങ്ങൾ ആരോഗ്യം,  വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയിൽ അനുഭവിച്ച ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് പുറത്ത് കടന്നു. ഇതൊന്നും പിആർ വാചകങ്ങൾ അല്ല, ഡാറ്റയാണ്. ഡാറ്റ അവഗണിക്കാൻ ബുദ്ധിമുട്ടാണ്. 

Over the past ten years, India has seen huge growth in its economy and society. UPI now handles 85% of digital transactions, with 2,000 crore transactions in a single month totaling ₹25 lakh crore, showing the power of the middle class, startups, MSMEs, salaried workers, and daily wage earners. India’s GDP more than doubled from $2 trillion to $4.19 trillion thanks to smart policies, digital infrastructure, GST, and incentives for manufacturing. Exports grew strongly, including $2.4 billion in smartphones and $3.8 billion in electronics, along with IT and defense equipment. Social improvements are clear too: over 3 crore rural homes got electricity, 14 crore got piped water, girls’ school enrollment increased by 50 lakh, and 25 crore people improved their health, education, and living standards. This shows India’s fast, inclusive, and real growth.

banner digital transactions economic growth GDP growth India middle class msme smartphone exports startups UPI
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Related Posts

അദാനി എയർപോർട്സ്, യാത്രക്കാരുടെ എണ്ണം 12 കോടി കടക്കും

20 December 2025

സർവീസുകൾ ദിവസേനയാക്കി Gulf Air

20 December 2025

ശ്രീനിവാസൻ സിനിമയിലെ യഥാർത്ഥ രാഷ്ട്രീയം

20 December 2025

ഇവിക്ക് സ്വന്തം പവർ ട്രെയിനുമായി സി ഇലക്ട്രിക്

20 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
SHEPOWER 2025
Recent Posts
  • അദാനി എയർപോർട്സ്, യാത്രക്കാരുടെ എണ്ണം 12 കോടി കടക്കും
  • സർവീസുകൾ ദിവസേനയാക്കി Gulf Air
  • ശ്രീനിവാസൻ സിനിമയിലെ യഥാർത്ഥ രാഷ്ട്രീയം
  • ഇവിക്ക് സ്വന്തം പവർ ട്രെയിനുമായി സി ഇലക്ട്രിക്
  • റഷ്യയുമായി പ്രതിരോധ കരാറിലെത്തി കെൽട്രോൺ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനി എയർപോർട്സ്, യാത്രക്കാരുടെ എണ്ണം 12 കോടി കടക്കും
  • സർവീസുകൾ ദിവസേനയാക്കി Gulf Air
  • ശ്രീനിവാസൻ സിനിമയിലെ യഥാർത്ഥ രാഷ്ട്രീയം
  • ഇവിക്ക് സ്വന്തം പവർ ട്രെയിനുമായി സി ഇലക്ട്രിക്
  • റഷ്യയുമായി പ്രതിരോധ കരാറിലെത്തി കെൽട്രോൺ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2025 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil