ആപ്പിളിന്റെ ഏറ്റവും പുതിയ iPhone 17 സീരീസ് ഇന്ത്യയിൽ വൻ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ iPhone 16 ലോഞ്ചിനെ അപേക്ഷിച്ച് iPhone 17-ന്റെ പ്രീ-ഓർഡറുകൾ ശക്തമായ വളർച്ച കാട്ടിയതായി ഇന്റർനാഷനൽ ഡാറ്റാ കോർപ്പറേഷൻ- IDCയുടെ പ്രത്യേക ഡാറ്റ സൂചിപ്പിക്കുന്നു.
ഇതോടെ, 2025ലെ ദീപാവലി സീസൺ, ആപ്പിളിന് ഇന്ത്യയിൽ ഏറ്റവും ശക്തമായ ഒന്നാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, പ്രത്യേകിച്ച് iPhone 17 Pro, Pro Max മോഡലുകൾക്ക് ആവശ്യം വന്നതോടെ, ലോഞ്ചിന്റെ ആദ്യ ആഴ്ചകളിൽ സപ്ലൈ കുറവാണ്.

മുംബൈ, ഡൽഹി, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലുള്ള നാല് ആപ്പിൾ സ്റ്റോറുകളിലും വൻ ജനക്കൂട്ടമാണ് പുതിയ മോഡലുകൾ സ്വന്തമാക്കാൻ എത്തിയിരുന്നത്. പലരും കഴിഞ്ഞ ദിവസം രാത്രി മുതൽ തന്നെ നിരത്തിലിരിക്കുകയും പുതിയ iPhone സ്വന്തമാക്കാൻ ആദ്യ നിരയിൽ നിൽക്കാൻ മത്സരിക്കുകയും ചെയ്തു.
പുതിയ സീരീസ് മെച്ചപ്പെടുത്തിയ ബാറ്ററി, സ്ക്രീൻ, സ്റ്റോറേജ്, ക്യാമറ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.iPhone 17 സീരീസ് വിലകളും പുതിയ ഫീച്ചറുകളും ഇപ്രകാരമാണ്.
* iPhone 17 (256GB): ₹82,900 മുതൽ
* iPhone 17 Air: ₹1,19,900. അൾട്രാ-തിൻ ഡിസൈൻ, ഒറ്റ 48MP റിയർ ക്യാമറ, A19 Pro ചിപ്സെറ്റ്
* iPhone 17 Pro (256GB): ₹1,34,900
* iPhone 17 Pro Max (256GB): ₹1,49,900. മൂന്ന് ക്യാമറകളും 48MP ശേഷിയുള്ളത്, മെച്ചപ്പെടുത്തിയ ഓപ്റ്റിക്കൽ സൂം, A19 Pro ചിപ്സെറ്റ്.
സെൽഫി ക്യാമറ- മുൻതലമുറയിലെ 12MP-ൽ നിന്ന് 18MP ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ബാറ്ററി ലൈഫ്- മുൻ സീരീസിനെക്കാൾ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റം- iOS 26 ആണ്.
ബാങ്ക് ഓഫറുകളും EMI സ്കീമുകളും ഉപഭോക്താക്കൾക്ക് വിലക്കുറവ് നൽകുന്നുണ്ട്.എന്നാൽ ഓൺലൈൻ, ഓഫ്ലൈൻ പ്രീ-ഓർഡറുകൾ ഇല്ലാതെ Pro മോഡലുകൾ ലഭിക്കുക ബുദ്ധിമുട്ടാകുമെന്നാണ് അറിയുന്നത്.ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകൾക്ക് പുറമെ Redington, Croma, Imagine, Ingram Micro പോലുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകളിലും പുതിയ ഫോണുകൾ ലഭ്യമാണ്.Blinkit, Instamart പോലുള്ള ക്വിക് കോമേഴ്സ് പ്ലാറ്റ്ഫോംസ് 10 മിനിറ്റിനുള്ളിൽ ഡെലിവറി പ്രഖ്യാപിച്ചിട്ടുണ്ട്.
The new iPhone 17 series has a record-breaking launch in India with strong pre-orders and long queues at Apple Stores nationwide.