Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നോർക്ക ലീഡർഷിപ്പ് മീറ്റ് കൊച്ചിയിൽ
News Update

നോർക്ക ലീഡർഷിപ്പ് മീറ്റ് കൊച്ചിയിൽ

നോർക്കയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സെപ്റ്റംബർ 27 ന് കൊച്ചിയിൽ. 50 പ്രമുഖ മലയാളി പ്രൊഫഷണലുകൾ, സിഇഒമാർ, സംരംഭകർ, സ്റ്റാർട്ടപ്പ് സംരംഭകർ , വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കും. പ്രവാസികളെ ബ്രാൻഡ് അംബാസിഡർമാരാക്കി സംരംഭങ്ങളെ ലോകത്തിന് മുന്നിൽ എത്തിക്കുകയാണ് പ്രധാന ലക്‌ഷ്യം.
News DeskBy News Desk20 September 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രഥമ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സെപ്റ്റംബർ 27 ന് കൊച്ചിയിൽ നടക്കും.    പ്രവാസികളെ ബ്രാൻഡ്  അംബാസിഡർമാരാക്കി സംരംഭങ്ങളെ ലോകത്തിന് മുന്നിൽ എത്തിക്കുകയാണ് പ്രധാന ലക്‌ഷ്യം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 പ്രമുഖ മലയാളി പ്രൊഫഷണലുകൾ,  സിഇഒമാർ, സംരംഭകർ, ശാസ്ത്രജ്ഞർ, സാങ്കേതിക  വിദഗ്ധർ, ആരോഗ്യരംഗത്തെ പ്രമുഖർ, സ്റ്റാർട്ടപ്പ് സംരംഭകർ , അക്കാദമിക്  വിദഗ്ധർ , വ്യവസായ പ്രമുഖർ എന്നിവരും  കേരള സർക്കാരിലെ  മുതിർന്ന നയരൂപകരും  വ്യവസായ രംഗത്തെ പ്രതിനിധികളും പങ്കെടുക്കുന്ന പ്രത്യേക ക്ഷണിതാക്കളുടെ സമ്മേളനമായാണ് മീറ്റ് വിഭാവനം ചെയ്‌തിട്ടുള്ളത്.

 Norka Business Meet

കേരള സർക്കാരിന്റെ പ്രവാസി കേരളീയകാര്യ വകുപ്പിന്റെയും NORKA , ലോക കേരള സഭയുടെയും  ആഭിമുഖ്യത്തിൽ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സെപ്റ്റംബർ 27 ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വെച്ച് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 പ്രമുഖ മലയാളി പ്രൊഫഷണലുകൾ,  സിഇഒമാർ, സംരംഭകർ, ശാസ്ത്രജ്ഞർ, സാങ്കേതിക  വിദഗ്ധർ, ആരോഗ്യരംഗത്തെ പ്രമുഖർ, സ്റ്റാർട്ടപ്പ് സംരംഭകർ , അക്കാദമിക്  വിദഗ്ധർ , വ്യവസായ പ്രമുഖർ എന്നിവരും  കേരള സർക്കാരിലെ  മുതിർന്ന നയരൂപകരും  വ്യവസായ രംഗത്തെ പ്രതിനിധികളും പങ്കെടുക്കുന്ന പ്രത്യേക ക്ഷണിതാക്കളുടെ സമ്മേളനമായാണ് മീറ്റ് വിഭാവനം ചെയ്‌തിട്ടുള്ളത്.

 കഴിഞ്ഞ ആറു പതിറ്റാണ്ടുകളിൽ പ്രവാസി മലയാളികളിൽ വലിയൊരു പങ്ക്  ലോകോത്തര പ്രൊഫഷണലുകളും വ്യവസായികളും ആയി മാറിയിട്ടുണ്ട് .  ബഹുരാഷ്ട്ര കമ്പനികളിലും സർവകലാശാലകളിലും ആരോഗ്യസ്ഥാപനങ്ങളിലുമെല്ലാം അവർ മുൻനിരയിൽ പ്രവർത്തിക്കുന്നുണ്ട് . ഈ മാറ്റം  മുൻനിർത്തി, കേരളത്തിന്റെ വികസന കാഴ്ചപ്പാടുമായി പ്രവാസി മലയാളികളുടെ വൈദഗ്ധ്യവും  അനുഭവവും കൂട്ടിച്ചേർക്കുന്നതിന്  ഇതിലൂടെ വേദി സൃഷ്ടിക്കുകയാണ്.

കേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങളുമായി പ്രവാസികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക,  ആരോഗ്യം, ഭാവി സാങ്കേതികവിദ്യകൾ, പുതു ഊർജം – സുസ്ഥിര വികസനം – കാലാവസ്ഥ, വിദ്യാഭ്യാസം – ഭാവിയിലേക്കുള്ള നൈപുണ്യ വികസനം, സാമൂഹിക നവീകരണം എന്നീ മേഖലകളിൽ സഹകരണ പദ്ധതികൾ ആരംഭിക്കുക, ഗ്ലോബൽ അംബാസഡർമാരായി പ്രവാസി മലയാളികളെ ഉയർത്തിക്കാട്ടി  കേരളത്തിന്റെ ആഗോള പ്രതിഛായ  വർധിപ്പിക്കുക, അതിലൂടെ നിക്ഷേപം  ആകർഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ആരോഗ്യം, സാങ്കേതിക വിദ്യ, ഊർജ്ജം , വിദ്യാഭ്യാസം, സാമൂഹിക നവീകരണം എന്നീ മേഖലകളിൽ സഹകരണം, നയരൂപീകരണ മാർഗനിർദേശങ്ങൾ, നിക്ഷേപ സാധ്യതകൾ സംബന്ധിച്ച്  പ്രവാസി പ്രതിനിധികളും സർക്കാർ പ്രതിനിധികളുമായുള്ള  ചർച്ചകളും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.

 ഗവേഷണ വികസന മേഖലയിൽ സഹകരണ പദ്ധതികൾ സൃഷ്ടിക്കുക, പ്രവാസി നേതൃത്വത്തിലുള്ള മെന്ററിംഗ്, നൈപുണ്യ വികസന  പദ്ധതികൾ ആരംഭിക്കുക, വിദഗ്ധ ഉപദേശക സമിതികൾ രൂപീകരിക്കുക. പ്രധാന മേഖലകളിൽ പൈലറ്റ് പ്രോജക്റ്റുകൾ തുടങ്ങുക എന്നിവയും പ്രഥമ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ്  ലക്ഷ്യം വയ്ക്കുന്നു

The first Norka Professional and Business Leadership Meet in Kochi aims to leverage global Malayali professionals as brand ambassadors for Kerala.

banner brand ambassadors business entrepreneurs expats Kerala development Kochi leadership meet Norka professionals
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil