പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം 75ആം ജന്മദിനം ആഘോഷിച്ചിരുന്നു. പിറന്നാൾ ദിനം കടന്നുപോയെങ്കിലും അദ്ദേഹത്തിനുള്ള ആശംസകളും അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകളും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് മോഡിയുടെ ഭക്ഷണക്രമം അഥവാ ഡയറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ.
തൻറെ ആരോഗ്യത്തിന്റെ രഹസ്യം ഉപവാസമാണെന്ന് കഴിഞ്ഞ ദിവസം മോഡി വെളിപ്പെടുത്തിയിരുന്നു. ഉപവാസത്തിന് ഇന്ദ്രിയങ്ങളെ ശക്തിപ്പെടുത്താനാകും എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഉപവാസത്തിനൊപ്പം അച്ചടക്കമുള്ള ജീവിതശൈലിയും ഭക്ഷണക്രമവുമാണ് അദ്ദേഹത്തെ 75ആം വയസ്സിലും ഊർജസ്വലനായി നിലനിർത്തുന്നത്.
രാജ്യത്തെ പരമ്പരാഗത ഉപവാസമായ ചാതുർമാസ് എല്ലാ വർഷവും പിന്തുടരാൻ ശ്രദ്ധിക്കാറുണ്ടെന്ന് മോഡി വ്യക്തമാക്കി. ദീപാവലിക്ക് ശേഷം ജൂൺ പകുതിയോടെയാണ് ചാതുർമാസ് ആരംഭിക്കുന്നത്. തുടർന്നുള്ള നാല് മാസം ദിവസത്തിൽ ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുകയെന്നും മോഡി പറഞ്ഞു. നവരാത്രി വ്രതവും എടുക്കാറുണ്ടെന്ന് മോഡി പറഞ്ഞു. ഒൻപത് ദിവസം ഭക്ഷണം ഒഴിവാക്കി, ചൂടുവെള്ളം മാത്രമാണ് ആ ദിവസങ്ങളിൽ കുടിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു. ഏതെങ്കിലും പ്രത്യേക വിഭവത്തോട് ഇഷ്ടക്കൂടുതൽ ഉണ്ടെങ്കിൽ അത് മുരിങ്ങാ പറാത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർ
Discover the dietary habits and health secrets of PM Narendra Modi, including his preference for fasting, Chaaturmas, Navratri fasts, and Murungai Paratha.