ലോകത്തിലെ ഏറ്റവും ചിലവേറിയ സ്കൂൾ ഏതാണെന്നറിയുമോ? സ്വിറ്റ്സർലഡിലെ Institut auf dem Rosenberg. പേര് വായിക്കാൻ ബുദ്ധിമുട്ടിയില്ലേ? അതിലും നൂറിരട്ടി ബുദ്ധിമുട്ടാണ് ഇവിടെയൊരു സീറ്റ് കിട്ടാൻ. ദി സ്പിയേഴ്സ് ഇൻഡക്സ് (Spear’s School Index 2025) അനുസരിച്ച് ലോകത്തിലെ ഏറ്റവും ചിലവേറിയ സ്കൂളാണ് റോസൻബർഗ് ഇൻസ്റ്റിറ്റ്യൂട്ട്.
സ്വിറ്റ്സർലൻഡിലെ സെൻറ് ഗാലനിലാണ് (St. Gallen) ഈ ആഢംബര ബോർഡിങ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ പഠനത്തിനും മറ്റു ചിലവുകൾക്കുമായി പ്രതിവർഷം ഈടാക്കുന്നത് 183,000 ഡോളറാണ്. അതായത് ഇന്ത്യൻ രൂപയിൽ ഒന്നരക്കോടിയിൽ അധികം. 1889ൽ സ്ഥാപിതമായ റോസൻബെർഗ് സ്വിറ്റ്സർലൻഡിലെ ഏറ്റവും പഴക്കമേറിയതും സവിശേഷവുമായ സ്കൂളുകളിൽ ഒന്നാണ്. 60 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
കാശുണ്ടായത് കൊണ്ടു മാത്രം ഈ സ്കൂളിൽ അഡ്മിഷൻ ലഭിക്കില്ല. വ്യത്യസ്ത രീതിയിലുള്ള അഭിരുചി പരീക്ഷകളിലൂടെയാണ് റോസൻബർഗിലെ അഡ്മിഷൻ. പണത്തേക്കാൾ ഉപരി കടുകട്ടി പ്രവേശന മാനദണ്ഡങ്ങളാണ് സ്കൂളിനുള്ളത്. അതുകൊണ്ടുതന്നെ വെറും 280 വിദ്യാർത്ഥികൾ മാത്രമേ വിദ്യാലയത്തിൽ പഠിക്കുന്നുള്ളൂ.
Discover the Institut auf dem Rosenberg, a Swiss luxury boarding school known as the world’s most expensive, with annual fees over $183,000.