ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ ബിവൈഡിയിലെ (BYD) മുഴുവൻ ഓഹരിയും വിറ്റഴിച്ച് വാറൻ ബഫറ്റിന്റെ നിക്ഷേപക കമ്പനി ബെർക്ക്‌ഷെയർ ഹാത്തവേ (Berkshire Hathaway). 2008ൽ 230 മില്യൻ ഡോളറിനാണ് ബിവൈഡിയിലെ 22.5 കോടി ഓഹരികൾ ബെർക്ക്‌ഷെയർ ഹാത്തവേ സ്വന്തമാക്കിയത്.

Berkshire Hathaway

2022 ഓഗസ്റ്റ് മാസത്തിലാണ് ബെർക്ക്‌ഷെയർ ആദ്യമായി ബിവൈഡി ഓഹരികൾ വിൽക്കാൻ ആരംഭിച്ചത്. നിക്ഷേപത്തിന്റെ മൂല്യം 9 ബില്യൻ ഡോളർ എത്തിയതിന് പിന്നാലെയായിരുന്നു വിൽപന. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ബാക്കിയുണ്ടായിരുന്ന 76 ശതമാനം ഓഹരികളും കൂടി കമ്പനി വിറ്റു. ഇതോടെ ബിവൈഡിയിലെ ബെർക്ക്‌ഷെയർ ഹാത്തവേയുടെ ഓഹരി വിഹിതം അഞ്ച് ശതമാനത്തിൽ താഴെയായിരുന്നു. തുടർന്ന് 2024ന്റെ അവസാനം 415 മില്യൻ ഡോളറുണ്ടായിരുന്ന ബിവൈഡിയിലെ ഓഹരി വിഹിതം പൂജ്യത്തിലെത്തി. അതേസമയം, ബഫറ്റിന്റെ നീക്കത്തിന് പിന്നാലെ ബിവൈഡി ഓഹരികൾ കുത്തനെ ഇടിഞ്ഞു. മൂന്നാഴ്ച്ചയ്ക്കിടെ കമ്പനിയുടെ ഓഹരികൾ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്.

Warren Buffett’s Berkshire Hathaway has sold its entire stake in Chinese electric car maker BYD, a move that followed a massive return on investment.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version