ഡൽഹി മെട്രോ മാതൃകയിൽ ഫ്രൈറ്റ് സർവീസ് ആരംഭിക്കാെനാരുങ്ങി കൊച്ചി മെട്രോ. പെട്ടെന്ന് കേടാകാത്ത പാക്കേജ്ഡ് വസ്തുക്കളുടെ കൈമാറ്റത്തിനാണ് കൊച്ചി മെട്രോ അവസരമൊരുക്കുക. തിരക്ക് കുറവുള്ള സമയമാണ് ചരക്ക് ഗതാഗതത്തിനായി നിശ്ചയിച്ചിരിക്കുന്നത്.

യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലാണ് സേവനം നടപ്പാക്കുകയെന്ന് മെട്രോ അധികൃതർ പറഞ്ഞു. രാജ്യത്തെ എല്ലാ മെട്രോ ട്രെയിനുകളിലും ചരക്ക് ഗതാഗത സേവനം ആരംഭിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്നാണ് കൊച്ചി മെട്രോയും ഫ്രൈറ്റ് സർവീസിലേക്ക് കടക്കുന്നത്. കൊച്ചിയിലെ ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്ന മെട്രോ ഫ്രൈറ്റ് സർവീസ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് അധികവരുമാനത്തിന് സഹായിക്കും. സേവനം പ്രയോജനപ്പെടുത്തുന്നതിനായി [email protected] എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
Kochi Metro is set to launch a freight service for packaged goods, following a directive from the central government, to generate additional revenue.