ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗിന്റെ (Hindenburg) ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പിന് സെബി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ നിക്ഷേപകർക്ക് കത്തയച്ച് അദാനി ഗ്രൂപ്പ് (Adani Group) ചെയര്മാന് ഗൗതം അദാനി (Gautam Adani). ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെ മാത്രം ലക്ഷ്യം വെച്ചായിരുന്നില്ലെന്നും ആഗോള വളര്‍ച്ച ലക്ഷ്യമിടുന്ന എല്ലാ ഇന്ത്യന്‍ കമ്പനികളേയും ഉന്നമിട്ടാണെന്നും ഗൗതം അദാനി കത്തിൽ പറയുന്നു.

ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന 2023 ജനുവരി 24നെ ഇന്ത്യന്‍ വിപണിയിലെ നാഴികക്കല്ലായി ഓര്‍മിക്കപ്പെടും. രണ്ട് വര്‍ഷമായി അദാനി ഗ്രൂപ്പിന് മുകളില്‍ കരിനിഴലായി നിന്നിരുന്ന ആരോപണങ്ങള്‍ക്ക് വ്യക്തത വന്നിരിക്കുന്നു. ദുര്‍ബലപ്പെടുത്താനായി ചെയ്തത് അദാനി ഗ്രൂപ്പ് കമ്പനികളെ കൂടുതല്‍ ശക്തമാക്കി-അദ്ദേഹം പറഞ്ഞു. ഹിന്‍ഡെന്‍ബെര്‍ഗ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് സെബി വ്യക്തമാക്കിക്കഴിഞ്ഞെന്നും അദാനി കത്തിൽ ചൂണ്ടിക്കാട്ടി.
SEBI’s clean chit, Gautam Adani writes to investors, stating the Hindenburg report was an attack on Indian companies, not just the Adani Group.