രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നീക്കമാണ് ഇന്ത്യൻ വ്യോമസേനയുടെ (IAF) അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA). പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ലാർസൻ ആൻഡ് ട്യൂബ്രോ (L&T) ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (BEL) തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സർക്കാരിന്റെ എയ്റോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി പുറപ്പെടുവിച്ച താത്പര്യ പ്രഖ്യാപനത്തിന് (EOI) കൺസോർഷ്യം വരും ആഴ്ചകളിൽ പ്രതികരിക്കുമെന്ന് എൽ ആൻഡ് ടി പ്രതിനിധി അറിയിച്ചു.
 
ഗവൺമെന്റിന്റെ ‘ആത്മനിർഭർ ഭാരത്’ ദർശനത്തിന് അനുസൃതമായാണ് എഎംസിഎ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നത്. ഇതിനായി പ്രതിരോധ, എയ്‌റോസ്‌പേസ് പ്ലാറ്റ്‌ഫോമുകളിലെ എൽ ആൻഡ് ടിയുടെ വൈദഗ്ധ്യവും പ്രതിരോധ ഇലക്ട്രോണിക്‌സിലും സിസ്റ്റങ്ങളിലുമുള്ള ബിഇഎല്ലിന്റെ അനുഭവവും സംയോജിപ്പിക്കുകയാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. സഹകരണത്തിലൂടെ, കമ്പനികൾ ഐഎഎഫിന് അത്യാധുനികവും ഉയർന്ന നിലവാരമുള്ളതുമായ പരിഹാരം നൽകും.

L&T BEL AMCA

L&T and BEL have teamed up to support the Indian Air Force’s Advanced Medium Combat Aircraft (AMCA) project, a significant move towards an “Atmanirbhar Bharat.”

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version