ഇന്ത്യയുടെ കിഴക്കൻ തീരത്ത് ലോകോത്തര ഗ്രീൻഫീൽഡ് കപ്പൽശാല വികസിപ്പിക്കുന്നതിനായി മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡും (MDL) തമിഴ്നാട് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പായാണ് നീക്കം വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ സമുദ്ര ശേഷികയും കപ്പൽ നിർമാണ ആവാസവ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര ഗവൺമെന്റ് തയ്യാറാക്കിയ ദീർഘകാല ബ്ലൂപ്രിന്റായ മാരിടൈം അമൃത് കാൽ വിഷൻ 2047ന്റെ പരിധിയിൽ വരുന്നതാണ് തന്ത്രപരമായ സഹകരണം.

ഇന്ത്യയുടെ കപ്പൽ നിർമാണ ശേഷി, നാവിക തയ്യാറെടുപ്പ്, വാണിജ്യ സമുദ്ര വൈദഗ്ദ്ധ്യം എന്നിവ വർധിപ്പിക്കുന്ന അത്യാധുനിക സൗകര്യമായിട്ടാണ് നിർദിഷ്ട കപ്പൽശാല വിഭാവനം ചെയ്തിരിക്കുന്നത്. കിഴക്കൻ തീരത്ത് ഇത്തരമൊരു കപ്പൽശാല സ്ഥാപിക്കുന്നത് പടിഞ്ഞാറൻ തീരത്ത് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം കരുത്ത നൽകും. പ്രാദേശിക വ്യാവസായിക വികസനം സന്തുലിതമാക്കാനും തമിഴ്നാട്ടിൽ ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായകരമാകും.
MDL signs MoU with Tamil Nadu to develop a world-class greenfield shipyard on the East Coast under the Maritime Amrit Kaal Vision 2047.