Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മിഗ് 21ന് പകരം  Su-57 വരുമോ?
News Update

മിഗ് 21ന് പകരം  Su-57 വരുമോ?

ആറുപതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിന് ശേഷം മിഗ്-21 യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയോട് പൂർണമായും വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചണ്ഡീഗഢ് വ്യോമസേനാ കേന്ദ്രത്തിൽ ആറ് മിഗ്-21 വിമാനങ്ങളുടെ അവസാന പറക്കലിന് എയർ ചീഫ് മാർഷൽ എ.പി. സിംഗ് നേതൃത്വം നൽകി. ഭാവിയിൽ സേനയുടെ ശക്തി മെച്ചപ്പെടുത്തുന്നതിനായി റഷ്യയുടെ എസ്‌യു-57 യുദ്ധവിമാനം വാങ്ങുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
News DeskBy News Desk27 September 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആറുപതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിന് ശേഷം മിഗ്-21 യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയോട് പൂർണമായും വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചണ്ഡീഗഢ് വ്യോമസേനാ കേന്ദ്രത്തിൽ ആറ് മിഗ്-21 വിമാനങ്ങളുടെ അവസാന പറക്കലിന് എയർ ചീഫ് മാർഷൽ എ.പി. സിംഗ് നേതൃത്വം നൽകി. ഭാവിയിൽ സേനയുടെ ശക്തി മെച്ചപ്പെടുത്തുന്നതിനായി റഷ്യയുടെ എസ്‌യു-57 യുദ്ധവിമാനം വാങ്ങുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Putin Su 57

മിഗ്-21 വിടപറഞ്ഞതോടെ 42 സ്ക്വാഡ്രൺ സ്ട്രെങ്ത്തുള്ള വ്യോമസേനയ്ക്ക് ഇപ്പോൾ 29 സ്ക്വാഡ്രണുകൾ മാത്രമാണുള്ളത് (ഓരോ സ്ക്വാഡ്രണിലും 18 യുദ്ധവിമാനങ്ങളുണ്ട്). മിഗ്-21ന് പകരമായി വൺ-ടു-വൺ അടിസ്ഥാനത്തിൽ തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ച ജെറ്റായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) തേജസ് ഡെലിവെറി ചെയ്യുന്നതിലെ കാലതാമസമടക്കമാണ് പൊരുത്തക്കേടിന് കാരണം.

മുമ്പ് നാസിക്കിലെ എച്ച്എഎൽ പ്ലാന്റിൽ മിഗ്-21, മിഗ്-27 എന്നിവയുടെ ലൈസൻസ് നിർമാണത്തിനു ശേഷം എസ്‌യു-30എംകെ (Su-30MKI) ഉത്പാദനം പൂർത്തിയാക്കി എസ്‌യു-57 നിർമിക്കാൻ ഒരുക്കമായിരുന്നു. റഷ്യയുമായി ചേർന്ന് 300 ദശലക്ഷം ഡോളർ വരെ ഇന്ത്യ ഇതിനായി നൽകി. എന്നാൽ ചില പ്രശ്നങ്ങൾ കാരണം പദ്ധതി 2018ൽ നിർത്തിവെച്ചു.

പാശ്ചാത്യ വിദഗ്ധർ എസ്‌യു-57നെ യുഎസ്സിന്റെ എഫ്-22, എഫ്-35 പോലുള്ളവയുടെ ശ്രേണിയിലുള്ള അഞ്ചാം തലമുറ യുദ്ധവിമാനമായി പരിഗണിക്കുന്നില്ല. എന്നാൽ വ്യോമസേന ഇവയെ സ്ക്വാഡ്രൺ ശക്തി വർധിപ്പിക്കുന്നതിനുള്ള മികച്ച ഓപ്ഷനായി കാണുന്നു. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ ഏകദേശം 63 യൂണിറ്റോളം എസ്‌യു-57 വാങ്ങാനുള്ള സാധ്യതയുമുണ്ട്. റഷ്യയുമായി കരാർ പുതുക്കിയാൽ നാസിക് പ്ലാന്റിൽ നിർമാണം നടത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എസ്‌യു-57 ഒരിക്കലും മിഗ്-21ന്റെ നേരിട്ടുള്ള പകരക്കാരനല്ല. മിഗ്-21ന്റെ നേർപകരക്കാരായി ഇന്ത്യൻ നിർമിത എൽസിഎ തേജസ് (LCA Tejas), റാഫേൽ വിമാനങ്ങൾ തുടങ്ങിയവയാണ് മുന്നിൽ വരുന്നത്. ചുരുക്കത്തിൽ, എസ്‌യു-57 ഭാവിയിൽ ഐഎഎഫ് സ്ക്വാഡ്രൺ വികസനത്തിന്റെ ഭാഗമാകാൻ സാധ്യതയുണ്ടെങ്കിലും, മിഗ്-21ന് നേരിട്ടുള്ള പകരക്കാരനായി കരുതാനാകില്ല.

After the MiG-21’s final farewell, the Indian Air Force’s squadron strength drops. India is considering Russia’s Su-57, though it won’t directly replace the MiG-21.

banner Fifth-generation fighter Indian Air Force LCA Tejas MiG-21 Russia Squadron strength Su-57
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil