നേതൃമാറ്റത്തിന് വിധേയമായി പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് (Tata Motors). ശൈലേഷ് ചന്ദ്രയെ (Shailesh Chandra) മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ച കമ്പനി ധിമാൻ ഗുപ്തയെ (Dhiman Gupta) ചീഫ് ഫിനാൻഷ്യൽ ഓഫീസറായും നിയമിച്ചിട്ടുണ്ട്. നേരത്തെ വൻ ഹാക്കിംഗിന് വിധേയമായ ജാഗ്വാർ ലാൻഡ് റോവറിൽ (Jaguar Land Rover) ടാറ്റ മോട്ടോഴ്‌സ് തടസ്സങ്ങൾ നേരിടുന്ന സമയത്താണ് ശൈലേഷ് ചന്ദ്രയുടെയും ധിമാൻ ഗുപ്തയുടെയും നേതൃത്വ പ്രഖ്യാപനം വരുന്നത്.

ഒക്ടോബർ 1 മുതൽ ടാറ്റ മോട്ടോഴ്‌സിന്റെ എംഡിയും സിഇഒയുമായി ശൈലേഷ് ചന്ദ്ര ചുമതലയേൽക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 2028 വരെ മൂന്ന് വർഷത്തേക്ക് അദ്ദേഹം ഈ സ്ഥാനത്ത് തുടരും. ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ വെഹിക്കിൾസ്, പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ബിസിനസുകളുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ ശൈലേഷ് ചന്ദ്ര ഇലക്ട്രിക് മൊബിലിറ്റി വിഭാഗത്തിൽ തന്റെ റോളിൽ തുടരും.

ടാറ്റ മോട്ടോഴ്‌സിൽ ദീർഘകാലത്തെ കരിയറുള്ള ആളാണ് ശൈലേഷ് ചന്ദ്ര. 1995ൽ കമ്പനിയിൽ പ്രൊഡക്ഷൻ മാനേജരായി ചേർന്ന അദ്ദേഹം പിന്നീട് കമ്പനിയുടെ വെണ്ടർ ഡെവലപ്‌മെന്റ് വിഭാഗത്തിൽ സീനിയർ മാനേജരായി. 2003ൽ, ടെൽകോ/ടാറ്റ മോട്ടോഴ്‌സിൽ മൂന്ന് വർഷത്തേക്ക് ഡിവിഷണൽ മാനേജരായി നിയമിതനായി. അതിനുശേഷം, 2012ൽ കമ്പനിയുടെ വൈസ് ചെയർമാൻ ഓഫീസിൽ ഡെപ്യൂട്ടി ജനറൽ മാനേജരായി ശൈലേഷ് ചന്ദ്രയെ നിയമിച്ചു. 2013ൽ, ടാറ്റ മോട്ടോഴ്‌സിൽ നിന്ന് ചെറിയ ഇടവേള എടുത്ത അദ്ദേഹം ടാറ്റ സൺസ് ലിമിറ്റഡിൽ ചേർന്നു. 2015ൽ കമ്പനിയുടെ ഗ്രൂപ്പ് ചെയർമാൻ ഓഫീസിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി അദ്ദേഹത്തെ നിയമിച്ചു.

2016ൽ, അദ്ദേഹം വീണ്ടും ടാറ്റ മോട്ടോഴ്‌സിൽ കോർപ്പറേറ്റ് സ്ട്രാറ്റജി ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷൻ തലവനായി ചേർന്നു. പാസഞ്ചർ വെഹിക്കിൾസ് യൂണിറ്റിന്റെയും ഇലക്ട്രിക് മൊബിലിറ്റി ബിസിനസ്സിന്റെയും പ്രസിഡന്റ് ഉൾപ്പെടെ കമ്പനിയിൽ വിവിധ റോളുകൾ വഹിച്ചു. 2022ലാണ് ഈ യൂണിറ്റുകളുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ശൈലേഷ് ചന്ദ്ര നിയമിതനായത്.

Tata Motors appoints Shailesh Chandra as MD & CEO and Dhiman Gupta as CFO, effective Oct 1. Chandra was previously Joint MD of PV and EV businesses.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version